Advertisment

ഇടുക്കി ജില്ലാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ന്യൂമാൻ കോളജും സെന്റ് ജോർജ് സ്കൂളും ജേതാക്കള്‍

New Update

publive-image

Advertisment

തൊടുപുഴ: മൂന്നു ദിവസമായി നടന്നുവരുന്ന ഇടുക്കി ജില്ലാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് തൊടുപുഴ ന്യൂമാൻ കോളേജിൽ സമാപിച്ചു. സീനിയർ വനിതാ വിഭാഗത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് ചാമ്പ്യൻമാരായി. സെന്റ് സെബാസ്യന്‍സ് എച്ച്.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ സെന്റ് ജോർജ് എച്ച്. എസ്. ചാമ്പ്യൻമാരായി. സെന്റ് സെബാസ്യന്‍സ് എച്ച്. എസ്. രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

മൂന്നു ദിനങ്ങളിലായി നടന്ന ടൂർണമെന്റിൽ ഇടുക്കി ജില്ലയിലെ വിവിധ സ്കൂൾ, കോളേജ്, ക്ലബുകളും പങ്കെടുത്തു. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന മത്സരങ്ങൾ നവംബർ 26 -ാം തിയതി വനിതാ മത്സരങ്ങളോടുകൂടി സമാപിച്ചു.

ഇടുക്കി ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സോഫ്ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽ എ. ജോൺസൻ ഇടുക്കി ജില്ലാ അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു.

സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടുകൂടി ജില്ലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും പരി ശീലനം നൽകുന്നതിനും മുൻകൈ എടുത്ത സംസ്ഥാന സോഫ്ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽ എ. ജോൺസണെ സോഫ്റ്റ്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി എബിൻ വിൽസൺ പ്രത്യേകം നന്ദി അിറിയിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു വി. ജോസ്, അനീഷ് ഫിലിപ്പ്, ബാബു ആന്റണി, ഐബിൻ സ്കറിയ, അഡ്വ. അനീഷ്, സോഫ്റ്റ്ബോൾ പരീശീലകൻ നിസാർ കെ. ഇ തുടങ്ങിയവർ ആശംസകൾ നേർന്നു. കോളേജ് ബർസർ ഫാ. പോൾ കാരകൊമ്പിൽ സമ്മാനദാനം നിർവ്വഹിച്ചു.

Advertisment