Advertisment

ഔഷധ വനവുമായി പൊലീസും; മുട്ടം പൊലീസ് സ്റ്റേഷനിൽ ഔഷധ വനം ഒരുങ്ങുന്നു

New Update

publive-image

Advertisment

മുട്ടം: നിയമപരമായ സുരക്ഷ മാത്രമല്ല ഔഷധ വനങ്ങൾ ഒരുക്കാനും തങ്ങൾക്ക് കഴിയും എന്ന് തെളിയിക്കുകയാണ് മുട്ടം പൊലീസ് സ്റ്റേഷനിലെ ജീവനക്കാർ. ആയൂഷ് ഗ്രാം പദ്ധതി, ആയൂർവേദ വകുപ്പ്, ഔഷധി എന്നിവയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ, മലങ്കര ടൂറിസം ഹബ്ബ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുറസായ സ്ഥലങ്ങൾ എന്നിങ്ങനെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഔഷധ വനം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് മുട്ടം പൊലീസ് സ്റ്റേഷനിലും ഔഷധ വനം ഒരുങ്ങുന്നത്.

ഔഷധ വനത്തിന്റെ സാധ്യതകൾ ബോധ്യമായതോടെ മുട്ടം സി ഐ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും പദ്ധതി നടപ്പിലാക്കാൻ പൂർണ്ണ പിന്തുണ നൽകി. സ്റ്റേഷൻ കെട്ടിടത്തിന്റെ പുറക് വശത്തും മുൻവശങ്ങളിലും ഉൾപ്പെടെ 5 ഭാഗങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഔഷധ സസ്യങ്ങൾ, അധികം പൊക്കത്തിൽ വളരാത്ത ചെറിയ ചെടികൾ എന്നിങ്ങനെ നൂറിൽപരം ഇനങ്ങളിലുള്ള തൈകകൾ ഔഷധ വനത്തിൽ ഉണ്ടാകും. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലാളികളാണ് വിവിധ ഇനങ്ങളിലുള്ള തൈകൾ നടുന്നത്.

കഴിഞ്ഞ വർഷം ഇതിന്റെ പ്രവർത്തികൾ ആരംഭിച്ചെങ്കിലും കോവിഡ്, പ്രളയം എന്നിങ്ങനെയുള്ള പ്രതിസന്ധികൾ പദ്ധതിക്ക് തടസമായി. മുട്ടം സ്റ്റേഷനെ ഐ എസ് ഒ ഗ്രേഡിലേക്ക് പരിഗണിച്ചതിൽ ഔഷധ വനത്തിന്റെ പ്രവർത്തികളും കാരണമായിട്ടുണ്ട്.

Advertisment