Advertisment

ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസ് വെയ്റ്റ് ലീഫ്റ്റിംഗ് മത്സരങ്ങൾ തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്നു

New Update

publive-image

Advertisment

ഇടുക്കി: ജില്ലാ ഒളിമ്പിക് ഗെയിംസ് വെയ്റ്റ് ലീഫ്റ്റിംഗ് മത്സരങ്ങൾ തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്നു. മത്സരങ്ങൾ പ്രിൻസിപ്പാൾ തോംസൺ ജോസഫ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷനായിരുന്നു.

publive-image

വൈസ് പ്രിൻസിപ്പൽ മാനുവൽ പിച്ചളക്കാട്ട്, ആമുഖപ്രസംഗം നടത്തി. ബർ സാർ പോൾ കാരക്കൊമ്പിൽ മുഖ്യ അതിഥിയായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നിരീക്ഷകനായി സിനോജ് പി. ഹാജരായിരുന്നു. സെക്രട്ടറി പി.ആർ.രതീഷ് കുമാർ സ്വാഗതവും, കായിക വിഭാഗം മേധാവി എബിൻ വിത്സൺ നന്ദിയും പറഞ്ഞു.

Advertisment