ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
Advertisment
തൊടുപുഴ:വെള്ളിയാമറ്റം ഇടയാൽ വീട്ടിൽ അനു അലക്സ് (21) നിര്യാതയായി. കോതമംഗലത്തെ എസ്.എച്ച് കോൺവെൻറിൽ നൊവീഷ്യേറ്റ് അംഗമായിരുന്ന അനുവിനെ മഠത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു.
വെള്ളിയാഴ്ച്ച രാത്രി മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അനു തുടർന്നുള്ള പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുമ്പ് ക്ഷമാപണ കത്തും എഴുതി വച്ചിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രാമപുരം സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഇന്ന് അഞ്ചിന് സംസ്കാരം നടന്നു.