Advertisment

ടാൽക്കം പൗഡറെന്ന പേരിൽ എത്തിച്ചത് ഹെറോയിൻ ; ഗുജറാത്തിൽ ദമ്പതികളിൽ നിന്ന് പിടിച്ചത് 21,000 കോടിയുടെ ‘അഫ്ഗാൻ ലഹരി’

New Update

publive-image

Advertisment

അഹമ്മദാബാദ്; ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 2,988.219 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്. മയക്കുമരുന്നുമായെത്തിയ രണ്ട് കണ്ടെയ്നറുകളാണ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തത്.

ഇറാനിൽ നിന്നുള്ള രണ്ട് കണ്ടെയ്നറുകൾ ഏതാനും ദിവസം മുമ്പ് ഭുജിലെ മുന്ദ്ര തുറമുഖത്ത് വച്ച് ഡിആർഐ തടയുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം, കണ്ടെയ്നറിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ അടങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഏജൻസി പറഞ്ഞിരുന്നു.

ഇവ ഉയർന്ന നിലവാരമുള്ള ഹെറോയിൻ ആണെന്നും കേന്ദ്ര ലബോറട്ടറിയിൽ പരിശോധിച്ചുവെന്നും അന്വേഷണസംഘം അറിയിച്ചു. ഇന്ത്യയിൽ വിതരണം ചെയ്യാനായി എത്തിച്ചതെന്നാണ് സൂചന. വിപണിയിൽ 21,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്. ഹെറോയിന്റെ മൂല്യം 3500 കോടി രൂപയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ 6 ദിവസത്തെ അന്വേഷണത്തിന് ശേഷം പിടികൂടിയത് 21,000 കോടിയിലധികം രൂപ വിലവരുന്ന ഹെറോയിനാണെന്ന് വ്യക്തമായി.

ആദ്യ കണ്ടെയ്നറിൽനിന്ന് 1999.579 കിലോഗ്രാമും രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് 988.64 കിലോഗ്രാമുമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ടു അഫ്ഗാൻ പൗരന്മാരെ ചോദ്യം ചെയ്യും. ഇവർക്ക് പരോക്ഷമായി ഐഎസുമായി ബന്ധമുണ്ടെന്നാണ് വിവരം.

ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുർഗപൂർണ വൈശാലിയും, മുഖത്തിടുന്ന പൗഡർ എന്നവകാശപ്പെട്ടാണ് കണ്ടെയ്നറുകൾ മുന്ദ്ര തുറമുഖത്ത് എത്തിച്ചത്. ഇവരുടെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയാണ് കാര്യങ്ങൾ നീക്കിയത്. അഫ്ഗാനിലെ കാണ്ഡഹാർ ആസ്ഥാനമായുള്ള ഹസൻ ഹുസൈൻ ലിമിറ്റഡ് കയറ്റുമതിയുടെ ചുമതല നിർവഹിച്ചു.അറസ്റ്റ് ചെയ്ത ദമ്പതികളെ ഭുജ് കോടതിയിൽ ഹാജരാക്കി 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

NEWS
Advertisment