Advertisment

ലോകത്തെ ഏറ്റവും ചെറിയ പശു 'റാണി' യാത്രയായത് ഗിന്നസ്ബുക്കിൽ ഇടം പിടിച്ച്; എന്നാൽ ഈ വാർത്തയെത്തുമ്പോൾ അവൾ ഭൂമിയിലുണ്ടായിരുന്നില്ല. അതിന് മുമ്പേ ലോകത്തോട് വിടപറഞ്ഞു

New Update

publive-image

Advertisment

കൊൽക്കത്ത: ലോകത്തെ ഏറ്റവും ചെറിയ പശുവായി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് റാണി. എന്നാൽ ഈ വാർത്തയെത്തുമ്പോൾ അവൾ ഭൂമിയിലുണ്ടായിരുന്നില്ല. അതിന് മുമ്പേ ലോകത്തോട് വിടപറഞ്ഞിരുന്നു. പശുവിന്റെ ഉടമ ഗിന്നസ് റെക്കോർഡിന് അപേക്ഷിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ഓഗസ്റ്റ് 19ന് റാണി ചത്തത്.

ഗ്യാസ് സ്ട്രബിൾ മൂലമുണ്ടായ അസുഖത്തെ തുടർന്നായിരുന്നു മരണം. തിങ്കളാഴ്ച റാണിയെ അംഗീകരിച്ചതായി ഉടമ ഖാസി മുഹമ്മദ് അബു സൂഫിയാന് ഗിന്നസ് അധികൃതരിൽ നിന്ന് മെയിൽ ലഭിച്ചു. എന്നാൽ അപ്പോഴേക്കും റാണി വിട്ടുപിരിഞ്ഞിരുന്നു. ബംഗ്ലാദേശിലെ ധാക്കയിലെ ഫാമിലാണ് റാണി ജീവിച്ചിരുന്നത്.

20 ഇഞ്ച് മാത്രമാണ് റാണിയുടെ വലിപ്പം. ഇന്ത്യക്കാരനായ മാണിക്യം എന്നയാളുടെ പശുവായിരുന്നു മുമ്പ് റെക്കോർഡ് കൈവശം വെച്ചിരുന്നത്. ഗിന്നസ് റെക്കോർഡിനായി റാണിയുടെ ചിത്രങ്ങളും വീഡിയോകളും അധികൃതർക്ക് ഖാസി അയച്ചിരുന്നു. മരണത്തെ തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും അധികൃതർക്ക് അയച്ചിട്ടുണ്ട്.

ഹോർമോൺ കുത്തിവെച്ചതിനെ തുടർന്നാണോ റാണി ഇത്രയും ചെറുതായതെന്ന സംശയത്തെ തുടർന്നാണ് വിശദ മെഡിക്കൽ റിപ്പോർട്ട് അയച്ചത്. ദിവസവും വിദേശത്ത് നിന്നുപോലും നിരവധി പേരായിരുന്നു റാണിയെ കാണാനെത്തുന്നത്. കൊറോണ കാലത്ത് ഗതാഗതം നിർത്തിവെച്ചിട്ടും റാണിയെ കാണാൻ ആളുകൾ എത്തിയിരുന്നതായി ഖാസി പറഞ്ഞു.

ലോകത്തെ ഏറ്റവും ചെറിയ പശു 'റാണി' യാത്രയായത് ഗിന്നസ്ബുക്കിൽ ഇടം പിടിച്ച്; എന്നാൽ ഈ വാർത്തയെത്തുമ്പോൾ അവൾ ഭൂമിയിലുണ്ടായിരുന്നില്ല. അതിന് മുമ്പേ ലോകത്തോട് വിടപറഞ്ഞു

NEWS
Advertisment