Advertisment

'നിലവിൽ ജയിലുകളിൽ കഴിയുന്ന, ശബ്ദമില്ലാത്തവർക്കും , ദുർബലരായവർക്കും വേണ്ടിയാണ് താൻ പോരാടുക'; ആര്യന്റെ അറസ്റ്റിൽ പ്രതികരിച്ച് അസദുദ്ദീൻ ഒവൈസി

New Update

publive-image

Advertisment

ലക്നൗ : ആര്യൻ ഖാന്റെ അറസ്റ്റിൽ പ്രതികരിച്ച് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലീമീൻ തലവൻ അസദുദ്ദീൻ ഒവൈസി. നിലവിൽ ജയിലുകളിൽ കഴിയുന്ന, ശബ്ദമില്ലാത്തവർക്കും , ദുർബലരായവർക്കും വേണ്ടിയാണ് താൻ പോരാടുകയെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകന്റെ അറസ്റ്റിൽ ഒവൈസി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന ഒവൈസിയോട് ആര്യന്റെ അറസ്റ്റിനെ കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. അതിന് “നിങ്ങൾ ഒരു സൂപ്പർസ്റ്റാറിന്റെ മകനെക്കുറിച്ചാണ് സംസാരിക്കുന്നത്.

യുപി ജയിലുകളിലെ തടവുകാരിൽ 27 ശതമാനമെങ്കിലും മുസ്ലീങ്ങളാണ്. ആരാണ് അവർക്ക് വേണ്ടി സംസാരിക്കുക? ശബ്ദമില്ലാത്തവർക്കും, ദുർബലരായവർക്കും വേണ്ടിയാണ് ഞാൻ പോരാടുക, പിതാക്കൾ ശക്തരായവർക്കുവേണ്ടിയല്ല. ” എന്നായിരുന്നു ഒവൈസിയുടെ മറുപടി.

ആഡംബരക്കപ്പലിലെ ലഹരിവിരുന്നുകേസ് പ്രതികളുടെ ജാമ്യാപേക്ഷകളിൽ വിധി പറയുന്നത് 20 ലേക്കു നീട്ടിയതോടെ, ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജയിൽവാസം തുടരുകയാണ്. ലഹരിക്കേസുകളുടെ കോടതി ബുധനും വ്യാഴവും വാദം കേട്ടെങ്കിലും 5 ദിവസത്തെ ദസറ അവധിക്കു ശേഷം വിധി പറയുമെന്ന് അറിയിക്കുകയായിരുന്നു.

NEWS
Advertisment