Advertisment

സഹപ്രവർത്തകയുടെ തലയിലേക്ക് ഫാൻ പൊട്ടിവീണു; ഹെൽമെറ്റ് അണിഞ്ഞ് ഡ്യൂട്ടിയെടുത്ത് ഡോക്ടർമാർ; ആശുപത്രിയിൽ വേറിട്ട പ്രതിഷേധം

New Update

publive-image

Advertisment

ഹൈദരാബാദ്: അപൂർവമായ പ്രതിഷേധത്തിന് സാക്ഷിയായി ഹൈദരാബാദിലെ ഒസ്മാനിയ ജനറൽ ആശുപത്രി. ചൊവ്വാഴ്ചയായിരുന്നു ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ വേറിട്ട പ്രതിഷേധം നടന്നത്. ഹെൽമെറ്റ് ധരിച്ച് ഡ്യൂട്ടി നടത്തിയ ഡോക്ടർമാർ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ചുകഴിഞ്ഞിരിക്കുകയാണ്.

സഹപ്രവർത്തകയായ വനിത ഡോക്ടർ നേരിട്ട ദാരുണ അപകടത്തെ തുടർന്നായിരുന്നു പ്രതിഷേധം നടന്നത്. ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗത്തിലെ വനിതാ ഡോക്ടറുടെ തലയിലേക്ക് ഫാൻ പൊട്ടിവീണതിനെ തുടർന്ന് സാരമായി പരിക്കേറ്റിരുന്നു.

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച ജൂനിയർ ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിനെ കണ്ട് നിവേദനം സമർപ്പിച്ചു. സമാനമായ അപകടങ്ങൾ ആശുപത്രിയിൽ പതിവാണ്. നിത്യസംഭവങ്ങളായി മാറികഴിഞ്ഞിട്ടും ഇതുവരെ രോഗികൾക്കോ മറ്റ് ജീവനക്കാർക്കോ പരിക്കേൽക്കാത്തതിൽ സന്തോഷമുണ്ടെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്ത പ്രവണത കാണിക്കുന്നതും ഒരുകാരണവശാലും അനുവദിക്കില്ലെന്നാണ് നിവേദനത്തിൽ ഡോക്ടർമാരുടെ നിലപാട്.

NEWS
Advertisment