Advertisment

എവറസ്റ്റില്‍ ആദ്യ ഡോക്ടര്‍ ദമ്പതിമാര്‍; കീഴടക്കിയത് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി: സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തി ഡോക്ടര്‍ ദമ്പതിമാര്‍. രോഗികളുടെ ജീവന്‍രക്ഷിക്കാന്‍ മാത്രമല്ല, ലോകത്തിലെ വലിയ ഉയരംകീഴടക്കാനും തങ്ങള്‍ക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ.

ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭിബെന്‍ ലേവയുമാണ് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിനെ കീഴടക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 8849 മീറ്റര്‍ ഉയരത്തില്‍ ഇരുവരും എത്തി.

ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡോക്ടര്‍ദമ്പതിമാരെന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി. എന്‍.എച്ച്.എല്‍. നഗരസഭാ മെഡിക്കല്‍ കോളജില്‍ സര്‍ജറിവിഭാഗത്തിലെ പ്രൊഫസറായ ഹേമന്ദും ഗുജറാത്ത് വിദ്യാപീഠില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ സുരഭിബെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്ന സന്ദേശം നല്‍കാനാണ് പര്‍വതാരോഹണം നടത്തി.

Advertisment