/sathyam/media/media_files/oZHj9uJm9gW3FFqOk0i1.jpg)
ചെന്നൈ: എഐഎഡിഎംകെ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവുമായുള്ള (എൻഡിഎ) ബന്ധം അവസാനിപ്പിച്ചു. തിങ്കളാഴ്‌ച തമിഴ്‌നാട്ടിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
ബിജെപി തമിഴ്‌നാട് നേതാക്കൾ എഐഎഡിഎംകെയുടെ മുൻ നേതാക്കളെ കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്ന് കണിച്ചാണ് തീരുമാനം. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള പാർട്ടി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായി മത്സരിക്കും.
"യോഗത്തിൽ എഐഎഡിഎംകെ ഐകകണ്‌ഠേന പ്രമേയം പാസാക്കി. ബിജെപിയുമായും എൻഡിഎ സഖ്യവുമായുള്ള എല്ലാ ബന്ധങ്ങളും എഐഎഡിഎംകെ ഇന്നു മുതൽ അവസാനിപ്പിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെയും കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം തുടർച്ചയായി അനാവശ്യ പരാമർശങ്ങൾ നടത്തുകയാണ്' - എഐഎഡിഎംകെയുടെ കെ പി മുനുസാമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us