follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു; നോട്ട് നിരോധനവും സ്വച്ഛ് ഭാരതും നല്ല ആശയങ്ങള്‍’; മോദിയെ പുകഴ്ത്തി കമല്‍ഹാസന്‍

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള നടന്‍ കമല്‍ഹാസന്റെ നീക്കങ്ങള്‍. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയപ്രവേശനം ഒന്നുകൂടി ഉറപ്പിച്ചു....

ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായി​ വത്തിക്കാനില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തും. രാവിലെ എട്ട് മണിക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങും. വെള്ളിയാഴ്ച ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന...

നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരിക്കാന്‍ തയ്യാറെന്ന് കമല്‍ഹാസന്‍; ‘നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ല’

ചെന്നൈ : നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരിക്കാന്‍ തയ്യാറെന്ന് നടന്‍ കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവേയാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്. അണ്ണാ ഡിഎംകെയുടെ നിലവിലെ...

മന്‍മോഹന്‍സിംഗ്‌ മുന്നറിയിപ്പ് നല്കിയപോലെ ഇന്ത്യന്‍ സാമ്പത്തിക മേഖല കനത്ത മാന്ദ്യത്തിലേയ്ക്ക് ! പിടിച്ചുനില്‍ക്കാന്‍ അമ്പതിനായിരം കോടിയുടെ ഉത്തേജന പദ്ധതിയുമായി മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ഇല്ലെന്നായെന്നു പറഞ്ഞപോലെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി തകര്‍ന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനായി കേന്ദ്രസര്‍ക്കാര്‍ അമ്പതിനായിരം...

കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി : കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ത്രാളിലെ ബസ് സ്റ്റാന്റിലായിരുന്നു ഭീകരാക്രമണം. ഭീകരര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ കശ്മീര്‍ മന്ത്രി നയിം...

ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്; കൊലയാളിയുടെ രേഖാചിത്രം തയ്യാറായി

ബംഗളൂരു: ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍...

പൊതു സ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്

ജയ്പുര്‍ : പൊതു സ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് ബിജെപി നേതാവും എം.പിയുമായ സാക്ഷി മഹാരാജ്. കാറിലും പാര്‍ക്കിലുമെല്ലാം വെച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചെയ്യുന്ന...

പ്രായ൦ തികയാത്ത കൌമാരക്കാരികളെ വിവാഹം കഴിക്കാനെത്തിയ ഒമാന്‍, ഖത്തര്‍ പൌരന്മാരായ 8 അറബികള്‍ അറസ്റ്റില്‍. ഏജന്റുമാരും ലോഡ്ജ് ഉടമയും പിടിയിലായി

ഹൈദരാബാദ്: പ്രായ൦ തികയാത്ത കൌമാരക്കാരികളെയും നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളെയും വിവാഹം കഴിക്കാനെത്തിയ ഗള്‍ഫില്‍നിന്നെത്തിയ 8 അറബികളടക്കം 20 പേരെ ഹൈദരാബാദില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍...

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത : കേരളത്തില്‍ ഒരു നടിക്കെതിരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്നെ കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണ ശ്രമം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. സംഭവുമായി...

മൂന്ന് വര്‍ഷം കൊണ്ട് ദാവൂദിന്റെ അനുജന്‍ കൈക്കലാക്കിയത് 100 കോടി രൂപ; രണ്ട് പ്രാദേശിക എന്‍സിപി നേതാക്കള്‍ ഇടനിലക്കാര്‍

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ അനുജന്‍ ഇക്ബാല്‍ കസ്‌കര്‍ മൂന്നുവര്‍ഷം കൊണ്ട് കൈക്കലാക്കിയത് 100 കോടി രൂപ. മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ കെട്ടിട നിര്‍മാതാക്കള്‍, ജ്വല്ലറി ഉടമകള്‍ എന്നിവരില്‍ നിന്നാണ് ഇത്രയും...

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

ഹൈദരാബാദ്: എം.ബി.ബി.എസ് പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദ് നാഗോളില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാഗോള്‍ സ്വദേശിയായ റിഷി കുമാറിന്റെ ഭാര്യ 25 വയസുകാരി ഹരികയാണ് ഭര്‍ത്താവിന്റെ...

പശുവിനെ ആരാധിക്കുന്നവര്‍ ഗോപൂജയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കണം ; വികാരങ്ങള്‍ക്ക് മുറിവ് ഏറ്റാല്‍ പോലും അക്രമ സംഭവങ്ങള്‍ അഴിച്ചു വിടരുതെന്ന് മോഹന്‍ ഭാഗവത്

ജയ്പൂര്‍ : പശുവിനെ ദൈവമായി ആരാധിക്കുന്നവരുടെ വികാരങ്ങള്‍ അല്‍പ്പം മുറിപ്പെട്ടാലും രാജ്യത്ത് അക്രമസംഭവങ്ങള്‍ അഴിച്ചു വിടരുതെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. പശുവിനെ ആരാധിക്കുന്നത് നമുക്ക് ഗുണകരമാണെന്നും അദ്ദേഹം...

ഗുര്‍മീതിന്റെ ദത്തുപുത്രിയായ ഹണിപ്രീത് ഹരിയാന സര്‍ക്കാരിന്റെ ലിസ്റ്റിലുള്ള കൊടും കുറ്റവാളികളിലൊരാള്‍

ചണ്ഡിഗഡ് : ഹരിയാന പൊലീസ് തേടുന്ന കൊടും കുറ്റവാളികളില്‍ ഒരാളാണ് ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങിന്റെ ദത്തുപുത്രി ഹണിപ്രീതെന്ന് റിപ്പോര്‍ട്ട്. പോലീസ് തേടുന്ന 43 കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ്...

കുവൈറ്റിലേക്കുളള നഴ്സിങ് റിക്രൂട്ട്മെൻറ് വീണ്ടും സ്വകാര്യ ഏജൻസികൾക്ക് നൽകി കേന്ദ്ര സർക്കാർ ഉത്തരവ് ; സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കി, നഴ്‌സുമാര്‍ക്ക് ആശ്വാസം

ഡല്‍ഹി: കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. നോര്‍ക്ക അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമെ റിക്രൂട്ട്‌മെന്റ് നടത്താവു എന്ന...

ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ കുട്ടികളുടെ കൂട്ടമരണം ;ഓക്‌സിജന്‍ വിതരണക്കമ്പനിയുടെ ഡയറക്ടര്‍ അറസ്റ്റില്‍

ലഖ്‌നൗ : ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ കുട്ടികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ഓക്‌സിജന്‍ വിതരണക്കമ്പനിയുടെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരി അറസ്റ്റില്‍. ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതോടെയായിരുന്നു കുട്ടികളുടെ മരണം. ഓക്‌സിജൻ...

ശശികലയുടെ ജയിലിലെ ആഢംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡിഐജിക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

ബംഗളൂരു : വി.കെ. ശശികലയുടെ ജയിലിലെ ആഢംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡിഐജിക്കു രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. ഡി. രൂപ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതു വിവാദമായതിനു പിന്നാലെ ജയില്‍ ഡിഐജി സ്ഥാനത്തുനിന്നു...

മൊബൈല്‍ ഫോണില്‍ അമിതമായി സമയം ചിലവിട്ടതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത : മൊബൈല്‍ ഫോണില്‍ അമിതമായി സമയം ചിലവിട്ടതിന് വീട്ടുകാരുടെ വഴക്ക് കേട്ട വിഷമത്തില്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കുട്ടിക്ക് ഫെയ്‌സ്ബുക്ക് ആസക്തി പ്രകടമായുണ്ടായിരുന്നെന്നും കുടുംബാംഗങ്ങള്‍...

തീ കൊണ്ടു കളിക്കരുത്’ ;ആയുധങ്ങളുമേന്തിയുള്ള ഒരു റാലിയും അനുവദിക്കില്ല ; മുന്നറിയിപ്പുമായി മമത

കൊല്‍ക്കത്ത : വിഎച്ച്പിയുടെ ആയുധ പൂജക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീ കൊണ്ടു കളിക്കരുതെന്ന് മമത വിഎച്ച്പിക്ക് മുന്നറിയിപ്പ് നല്‍കി. ബംഗാളിന്റെ സമാധാനം ഇല്ലാതാക്കി സംസ്ഥാനത്തിന്റെ സംസ്‌കാരത്തെ വേദനിപ്പിക്കാമെന്ന്...

ശുചിത്വ പ്രചാരണ പരിപാടികളുടെ ഭാഗമാകാന്‍ ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രിയുടെ കത്ത്

രാജ്യത്ത് അടുത്ത മാസം രണ്ടിന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളുടെ ഭാഗമാകാന്‍ ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന...

പുസ്തകം കൊണ്ടുവരാന്‍ മറന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു

ഡല്‍ഹി : പുസ്തകം കൊണ്ടുവരാന്‍ മറന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ മര്‍ദ്ദിച്ചു. വഡോദരയിലെ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലാണ് ഈ ക്രൂരസംഭവം അരങ്ങേറിയത്. ഇംഗ്ലീഷ് പുസ്തകം കൊണ്ടുവരാന്‍ മറന്നതിനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ...

പെട്രോള്‍ വിലവര്‍ധനവ് സര്‍ക്കാരിന്റെ മനഃപ്പൂര്‍വമുള്ള തീരുമാനമായിരുന്നു. വാഹനങ്ങള്‍ ഉള്ളവര്‍ പട്ടിണി കിടക്കുന്നവരല്ല. അതിനാല്‍ അവര്‍ നികുതി കൊടുത്തേ പറ്റൂ - അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനവ് സര്‍ക്കാരിന്റെ മനഃപ്പൂര്‍വമുള്ള തീരുമാനമായിരുന്നുവെന്ന്‍ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനങ്ങള്‍ ഉള്ളവരാണ്. വാഹനങ്ങള്‍...

റോഹിങ്ക്യന്‍ മുസ്‌ലിംകളെ രാജ്യത്ത് നിന്ന് തിരിച്ചയക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മ്യാന്‍മറില്‍ നിന്ന് പുറത്താക്കപ്പെട്ട് ബംഗ്ലാദേശില്‍ അഭയം പ്രാപിച്ച റോഹിങ്ക്യന്‍ മുസ്‌ലിംകളെ രാജ്യത്ത് നിന്ന് തിരിച്ചയക്കരുതെന്ന് മനുഷ്യാവകാശകമ്മീഷന്‍. റോഹിങ്ക്യന്‍ മുസ്‌ലീംങ്ങളുടേത് മാനുഷിക വിഷയമാണ്. തിങ്കളാഴ്ച...

പ്രത്യേക സുരക്ഷ ലഭിക്കുന്ന വിഐപികളുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രത്യേക സുരക്ഷ ലഭിക്കുന്ന വിഐപികളുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍...

മുഗള്‍ വംശജര്‍ നമ്മുടെ പൂര്‍വികരല്ല, അവര്‍ കവര്‍ച്ചക്കാരാണ്; മുഗള്‍ ഭരണാധികാരികളെ കുട്ടികള്‍ പഠിക്കേണ്ടെന്ന് യു.പി സര്‍ക്കാര്‍

ലക്‌നൗ: മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ച​രി​ത്രം ഉ​ത്ത​ർ​പ്ര​ദേ​ശ് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ചു​മ​ത​ല​ക്കാ​ര​നു​മാ​യ...

കടലിൽനിന്ന് കര സൃഷ്ടിച്ചെടുക്കുന്ന എൻജിനീയർമാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം ; പരശുരാമൻ മികച്ച എൻജിനീയറായിരുന്നെന്ന് ഗോവ മുഖ്യമന്ത്രി

പനജി: കടലിൽ നിന്ന് കര ഉയർത്തിയെടുത്തുവെന്നു വിശ്വസിക്കപ്പെടുന്ന പരശുരാമൻ മികച്ച എൻജിനീയറായിരുന്നെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. പനജിയിൽ ‘എൻജിനീയേഴ്സ് ഡേ’യോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+