follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

വി.കെ. ശശികല അസ്വസ്ഥ ;സാധാരണ കള്ളന്മാരെപ്പോലെ അല്ല ഞാന്‍ ; അതിനാല്‍ പൊലീസ് ജീപ്പില്‍ യാത്രചെയ്യാന്‍ സാധിക്കില്ലെന്ന് ശശികല

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 17/02/2017

ബെംഗളൂരു : അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട വി.കെ. ശശികല അസ്വസ്ഥയാണെന്ന് റിപ്പോര്‍ട്ട്. ജയില്‍ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നതിന് അവര്‍ക്ക് സാധിക്കുന്നില്ലെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ മിറര്‍ റിപ്പോര്‍ട്ടു ചെയ്തു.



സാധാരണ കള്ളന്മാരെപ്പോലെ അല്ല താനെന്നും അതിനാല്‍ പൊലീസ് ജീപ്പില്‍ യാത്രചെയ്യാന്‍ സാധിക്കില്ലെന്നും ശശികല പറഞ്ഞു. ജയിലിലെ സെല്ലില്‍ വേണമെങ്കില്‍ ഞാന്‍ കഴിയാം. എന്നാല്‍ ക്രിമിനലിനെ പോലെ വെറുമൊരു പൊലീസ് ജീപ്പില്‍ യാത്രചെയ്യാന്‍ എനിക്കു സാധിക്കില്ല. അതിനു പകരം എത്ര ദൂരം വേണമെങ്കിലും നടക്കാന്‍ തയാറാണെന്നും ശശികല പറഞ്ഞു.

ജയലളിതയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ സമയത്തെപോലുള്ള സൗകര്യങ്ങള്‍ ലഭിക്കുമെന്നായിരിക്കാം ശശികല കരുതിയിരുന്നതെന്ന് അധികൃതര്‍ പറയുന്നു. ജയിലില്‍ ആയിരുന്ന സമയത്ത് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു.

കൂടാതെ അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ എ ക്ലാസ് സൗകര്യങ്ങളും അനുവദിച്ചിരുന്നു. അന്നു കൂടെയുണ്ടായിരുന്ന ശശികലയും ഇത്തരം സുഖസൗകര്യങ്ങള്‍ അനുഭവിച്ചിരുന്നു. എന്നാല്‍ വിഐപി പരിഗണന കോടതി നിരസിച്ചതിനാല്‍ ശശികലയ്ക്ക് ഇവയൊന്നും ലഭിച്ചിട്ടില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+