follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന് വ്യാജ വാര്‍ത്ത പരന്നു; ഗ്രാമത്തിലെത്തിലൂടെ കടന്നുപോയ നിരപരാധികളായ 10 യുവാക്കളെ നിർദ്ദയമായി തല്ലിക്കൊന്നു. കൊല്ലരുതെന്ന്‍ അപേക്ഷിച്ചിട്ടും ക്രൂരമർദ്ദനം

പ്രകാശ് നായര്‍ മേലില » Posted : 19/05/2017

കൊല്ലരുതെന്നവർ കാലുപിടിച്ചു കേണു. നിരപരാധകളാണെന്ന യാചന ആരും ചെവിക്കൊണ്ടില്ല. പറയാനുള്ളത് കേൾക്കാനുള്ള സന്മനസ്സുപോലും ആർക്കുമുണ്ടായില്ല. മൃഗീയമായി തെരുവിലിട്ട് ആ യുവാക്കളെ ജനം തല്ലിക്കൊന്നു.

ജാർഖണ്ഡിലെ ജംഷെദ്‌പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സാറായ്‌ക്കേല,രാജ്‌നഗർ തുടങ്ങി അടുത്തടുത്തുള്ള ഒരു ഡസനോളം ഗ്രാമങ്ങളിലെ ജനങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോ കാൻ വന്നവർ എന്ന സംശയത്തിന്റെ പേരിൽ കഴിഞ്ഞ പത്തുദിവസ ത്തിനുള്ളിൽ 10 പേരെയാണ് നിഷ്ടൂരമായി തെരുവിലിട്ട് കൊന്നത്. ക്രൂരമർദ്ദനത്തിനു വിധേയരായ നിരവധിപ്പേർ ആശുപത്രിയിലും.ഫേസ്ബുക്കിൽ വന്ന ഒരു പോസ്റ്റാണ് ഇതിനാധാരം. തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്ത മോഷ്ട്ടാക്കളുടെ പക്കൽ നിന്ന് അവർ അപഹരിച്ചു കൊലപ്പെടുത്തിയ കുഞ്ഞുങ്ങളുടെ വികൃതമായ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ആരോ അപ്‌ലോഡ് ചെയ്തിരുന്നു. അതിനടിയിൽ ഒരു വാചകവും എഴുതിയിരുന്നു .അതായത്
" നിങ്ങളുടെ കുഞ്ഞുങ്ങളെ സ്വയം സംരക്ഷിക്കുക. കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നവരെ കണ്ടാൽ വെറുതെ വിടരുത്.പിടിച്ചു അപ്പോൾത്തന്നെ പോലീസിലേൽപ്പിക്കുക. ഇതായിരുന്നു വാചകം."

എവിടെയോ നടന്ന സംഭവം. ആരോ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലെ ആ പോസ്റ്റ് ഈ ഗ്രാമത്തിലുള്ള ചില യുവാക്കൾ ഗ്രാമീണരെ കാട്ടി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ ഇവിടെയും ആളുകൾ വരാൻ സാധ്യതയുണ്ടെന്നും നമ്മൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഉടനടി ഈ വാർത്ത സമീപത്തുള്ള എല്ലാ ഗ്രാമങ്ങളിലും കാട്ടുതീ പോലെ പടർന്നു.. വാർത്ത കൈമാറി കൈമാറി ഒടുവിൽ അജ്ഞാതർ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ ഗ്രാമങ്ങളിൽ എത്തിയെന്നുവരെയായി പ്രചാരണം.ഫലമോ അപരിചിതരെയെല്ലാം തടഞ്ഞുനിർത്തി ഗ്രാമീണർ ക്രൂരമായി ആക്രമിക്കാൻ തുടങ്ങി. ചോദ്യവും ഉത്തരവും ഒന്നുമില്ല. സംശയമുള്ളവരെ കടന്നാക്രമിക്കുക , അതായി രീതി . അവരെ ശബ്ദിക്കാൻ പോലും പലപ്പോഴും അനുവദിക്കാറില്ല. മെയ് 10 നു അതുവഴി യാത്ര ചെയ്ത ദൂര ഗ്രാമക്കാരനായ ഫിലിപ്സ് ടുടോ എന്ന ജൂവാവിനെ ആളുകൾ വളഞ്ഞിട്ടു തല്ലിക്കൊന്നു.

അവിടെത്തുടങ്ങിയ കൊലപാതകം ഇന്നലെ ഉച്ചക്ക് കന്നുകാലി വ്യാപാരികളായ 4 പേരെ വളരെ മൃഗീയമായി റോഡിലിട്ട് തല്ലിക്കൊന്ന് അവരുടെ വാഹനവും തീവച്ചു നശിപ്പിക്കുന്നതുവരെ എത്തിനിൽക്കുകയാണ്. ഇതുവരെ ഇരുപതോളം പേരെ ഗ്രാമീണർ മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. നാലുപേർ ഗുരുതരാവസ്ഥ യിൽ ആശുപത്രിയിലാണ്. ഇന്നലെ മാത്രം ഗ്രാമീണർ ആറു പേരെയാണ് കൊലപ്പെടുത്തിയത്.ജനക്കൂട്ടം ആക്രമിക്കാൻ വരുന്നതുകൊണ്ട് ഭയന്ന് കാറിൽ നിന്നിറ ങ്ങിയോടി അടുത്ത വീട്ടിൽക്കയറി തങ്ങൾ വ്യാപാരികളാണെന്നും രക്ഷിക്കണമെന്നും അഭ്യർഥിച്ചെങ്കിലും ജനക്കൂട്ടം മൂന്നുപേരെയും ആ വീട്ടിൽ നിന്ന് വലിച്ചു പുറത്തിറക്കി തല്ലിക്കൊല്ലുകയായിരുന്നു. അവർ നിരപരാധികളാണെന്ന് പറഞ്ഞ വീട്ടുകാരിയായ ഗ്രാമീണ സ്ത്രീയെയും ക്രൂരമായി മർദ്ദിച്ചു. അവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ജഡ്‌ഗോദ, റാക്കാ ,ഭാട്ടിയ ,മാറ്റിഗോഡ,നർവാ പഹാഡി ,കാലുദീഹ് തുടങ്ങിയ ഗ്രാമവാസികളെല്ലാം സംഘടിച്ചു നിൽക്കുകയാണ്. അപരിചിതരെ കണ്ടാൽ അപ്പോൾത്തന്നെ ആക്രമിച്ചു അപായപ്പെടു ത്തുക എന്ന ലക്ഷ്യത്തോടെ.ബൈക്കിൽ ടൂർ പോയ രണ്ടു യുവാക്കൾ ഈ ഗ്രാമത്തിലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ കുഞ്ഞുങ്ങളെ അപഹരിക്കാൻ വന്നവരെന്ന സംശയത്തിൽ ഓടിക്കൂടിയ നാട്ടുകാർ അവരെ നദിക്കരയിലിട്ടു തല്ലിച്ചതക്കുകയായിരുന്നു. വില്യം ആന്റണി ,ജോൺ ആന്റണി എന്ന അവർ രണ്ടുപേരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

സ്ഥിതി നിയന്ത്രിക്കാൻ വന്ന പോലീസ് സംഘത്തെയും ഗ്രാമീണർ ആക്രമിച്ചു വാഹനത്തിനു തീയിട്ടു. സർക്കിൾ ഇൻസ്‌പെക്ടർ തിലേശ്വർ കുശ്വാഹക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞു ഇന്നലെ രാത്രി ജംഷഡ്‌പൂർ എസ.പി രാകേഷ് ബൻസലിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+