follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രി ഒറ്റക്ക് തീരുമാനിക്കേണ്ടെന്ന് ശിവസേന

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 19/06/2017

ഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റക്ക് തീരുമാനിക്കേണ്ടെന്ന് ശിവസേന. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനുള്ള സമ്പൂര്‍ണ അധികാരം മോദിയില്‍ നിക്ഷിപ്തമാക്കാനുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രമാണ് ശിവസേന രണ്ടാമതൊന്ന് ആലോചിക്കാതെ പൊളിച്ചടുക്കിയത്.



രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പരസ്യ പിന്തുണ ഉറപ്പാക്കാമെന്ന അമിത് ഷായുടെ തന്ത്രം ഉദ്ദവിന്‍റെ മുമ്പില്‍ വിലപ്പോയില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനാണ് ശിവസേനയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+