follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് പുതിയ രാഷ്ട്രപതിയാകും. തീരുമാനം എന്‍ഡിഎയുടേത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 19/06/2017

ന്യൂഡൽഹി: ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാന്‍ എന്‍ ഡി എ തീരുമാനം. കാൺപുരിൽനിന്നുള്ള ദലിത് നേതാവാണ് ഈ 72 കാരന്‍. ഡല്‍ഹിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം ബി ജെ പി രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്നു.



ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടു തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1994 മുതല്‍ 2006 വരെ രണ്ടു തവണയായി രാജ്യസഭാംഗമായിരുന്നു. ഓള്‍ ഇന്ത്യ കോളി സമാജം പ്രസിഡന്റായിരുന്നു. 1998 മുതല്‍ 2002 വരെ ബി ജെ പി ദളിത്‌ മോര്‍ച്ചയുടെ അധ്യക്ഷനുമായിരുന്നു.

2015 ഓഗസ്റ്റ് 8 നാണ് ബീഹാര്‍ ഗവര്‍ണര്‍ ആയി നിയമിതനാകുന്നത്. 1945 കാന്പൂരിലെ പരംഗ് വില്ലേജില്‍ 1945 ഒക്ടോബര്‍ 1 നായിരുന്നു രാമനാഥ്‌ കോവിന്ദിന്റെ ജനനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.

കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ഇ. ശ്രീധരൻ, എം.എസ്. സ്വാമിനാഥൻ, എൽ.കെ. അഡ്വാനി തുടങ്ങിയവരുടെ പേരുകൾ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ബിജെപി തള്ളിയിരുന്നു. സ്വാമിനാഥന്‍റെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്നാണ് ദേശീയനേതൃത്വം അറിയിച്ചിരുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+