follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം തീവണ്ടിയില്‍നിന്ന് വലിച്ചെറിഞ്ഞ വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

ന്യൂസ് ബ്യൂറോ, പട്ന » Posted : 19/06/2017

പട്ന: ബീഹാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം തീവണ്ടിയില്‍നിന്ന് വലിച്ചെറിഞ്ഞ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ നില ഗുരുതരം.

ബിഹാറിലെ കഖിസാരായ് ജില്ലയിലാണ് സംഭവം നടന്നത്. സന്തോഷ് യാദവ്, മൃത്യുജ്ഞയ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ പിന്നീട് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.



അക്രമികള്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ തീവണ്ടിയില്‍ കയറ്റിയശേഷവും പീഡിപ്പിച്ചു. കിയുള്‍ ജംഗ്ഷന് സമീപം അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ നാട്ടുകാരാണ് പോലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്.

ആശുപത്രിയില്‍ എത്തിച്ചശേഷവും പെണ്‍കുട്ടിക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ട്. പെണ്‍കുട്ടിയെ ദീര്‍ഘനേരം നിലത്ത് കിടത്തി. ഏറെനേരം കഴിഞ്ഞാണ് വിദഗ്ധ ചികിത്സയ്ക്കായി പട്ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആസ്പത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടത്.

പെണ്‍കുട്ടിയുടെ കാലിലും രഹസ്യ ഭാഗങ്ങളിലും ഗുതുതരമായ പരിക്കേറ്റിറ്റുണ്ട്. തുടയെല്ലിന് പൊട്ടലുമുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പട്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികളെ ഉടന്‍ കണ്ടെത്താന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അക്രമി സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ അയല്‍വാസികള്‍ തന്നെയാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+