follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

രാഷ്ട്രപതി : രാംനാഥ് കോവിന്ദിനെചൊല്ലി പ്രതിപക്ഷ നിരയില്‍ ഭിന്നത. ഒരു ദളിതനെ പ്രതിപക്ഷ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ രാംനാഥിനെ പിന്തുണയ്ക്കുമെന്ന് മായാവതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 19/06/2017

ലക്നൗ∙ രാഷ്ട്രപതി സ്ഥാനാർഥിത്വത്തെ ചൊല്ലി പ്രതിപക്ഷ നിരയില്‍ ഭിന്നത . ബിഹാര്‍ ഗവര്‍ണറും ദലിത് നേതാവുമായ രാംനാഥ് കോവിന്ദിനെ എന്‍ ഡി എ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയ സാഹചര്യത്തില്‍ ഒരു ദളിതനെതന്നെ പ്രതിപക്ഷവും സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പിന്തുണയുണ്ടാകില്ലെന്ന് വ്യക്തമാക്കി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി .

പ്രതിപക്ഷ സ്ഥാനാര്‍ഥി ദലിത് അല്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാർഥിയെ തന്നെ പിന്തുണയ്ക്കും. സ്ഥാനാർഥി കക്ഷിരാഷ്ട്രീയക്കാരൻ അല്ലായിരുന്നുവെങ്കിൽ നാമനിർദേശം കൂടുതൽ നന്നായേനേ. ദലിതനെ സ്ഥാനാർഥിയാക്കിയത് എന്തുകൊണ്ടും നല്ല തീരുമാനമാണെന്നും മായാവതി പറഞ്ഞു.

സമവായ ചർച്ചകള്‍ നടത്താതെ രാംനാഥ് കോവിന്ദിനെ ഏകപക്ഷീയമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് . എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ ബിജെപി ഏകപക്ഷീയമായാണ് നിശ്ചയിച്ചതെന്ന് ശിവസേനയും ആരോപിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+