follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ആംബുലന്‍സ് നിഷേധിച്ചു ; റോഡില്‍ അമ്മയുടെ കൈയില്‍ കിടന്ന് മൂന്നുവയസുകാരന്‍ മരിച്ചു

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 20/08/2017

റാഞ്ചി : ആംബുലന്‍സ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് റോഡില്‍ അമ്മയുടെ കൈയില്‍ കിടന്ന് മൂന്നുവയസുകാരന്‍ മരിച്ചു . ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയ്ക്ക് സമീപമാണ് സംഭവം. സദര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു കുട്ടി. റാഞ്ചി സദര്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് രോഗബാധിതനായ കുഞ്ഞിനെ കൈയിലെടുത്ത് അമ്മ നടന്നുപോകുകയായിരുന്നു. യാത്രയ്ക്കിടെ കുട്ടിക്ക് മരണം സംഭവിച്ചു.



നാട്ടുകാര്‍ സംഘടിപ്പിച്ചു നല്‍കിയ ട്രക്കില്‍ യുവതി കുഞ്ഞിന്റെ മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലെത്തുകയായിരുന്നു.

ഗുംലയിലെ നാട്ടുകാര്‍ വിവരം പൊലീസിലും അറിയിച്ചിരുന്നു. എന്നാല്‍, കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് സദര്‍ ആശുപത്രി വൃത്തങ്ങള്‍ പ്രതികരിച്ചു.അതേ സമയം കുട്ടിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+