follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ഒരു പാര്‍ട്ടി അധ്യക്ഷന് എങ്ങനെയാണ് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിക്കാനാവുക? ആരാണ് പ്രധാനമന്ത്രി? മോദിയോ അമിത് ഷായോ?; പൊട്ടിത്തെറിച്ച് മമത

ന്യൂസ് ബ്യൂറോ കൊല്‍ക്കത്ത » Posted : 20/08/2017

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിരോധമില്ലെന്ന് തുറന്നു പ്രഖ്യാപിച്ച് മമത. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികളില്‍ കൂറുമാറ്റവും മുന്നണിമാറ്റങ്ങളും സജീവമായിരിക്കെയാണ്, ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും ഗോള്‍ പോസ്റ്റ് നീക്കിവച്ചതെന്നതു ശ്രദ്ധേയമാണ്.



‘നരേന്ദ്രമോദിയോട് എനിക്ക് താല്‍പര്യമാണ്. പക്ഷേ അമിത് ഷായോട് ഇല്ല. പ്രധാനമന്ത്രിയെ ഞാന്‍ കണ്ണടച്ച് ആക്ഷേപിക്കുന്നില്ല. എന്തിന് ഞാനങ്ങനെ ചെയ്യണം. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നോട്ടുനിരോധനം, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ നിരന്തരം കേന്ദ്രവുമായി ഇടയാറുള്ള മമത പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെക്കുറിച്ചും മമത സംസാരിച്ചു.

‘വാജ്‌പേയി ബിജെപിക്കാരന്‍ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹം സന്തുലിതമായും പക്ഷപാതരഹിതവുമായാണു പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിനു കീഴില്‍ ഞങ്ങള്‍ യാതൊരു പ്രയാസവും നേരിട്ടിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ അങ്ങനെയാണോ? പ്രധാനമന്ത്രി മോദിയെ ഇക്കാര്യത്തില്‍ കുറ്റം പറയുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി എല്ലാവര്‍ക്കും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ്?– മമത ചോദിച്ചു.

മമതയുടെ അപ്രതീക്ഷിത നിലപാടുമാറ്റത്തില്‍ പ്രതിപക്ഷം അമ്പരപ്പിലാണ്. രാജ്യത്തെ മോദി വിരുദ്ധ, ബിജെപി വിരുദ്ധ നീക്കങ്ങളുടെ പുതിയ മുഖമായി പ്രതിപക്ഷം കണ്ടിരുന്നത് മമതയെയാണ്. ടിവി അഭിമുഖത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ മമത രൂക്ഷമായി വിമര്‍ശിച്ചു. ‘എല്ലാവരും ഭയത്തിലാണ്. സ്വേച്ഛാധിപത്യം മുന്നേറുകയാണ്. ഒരു പാര്‍ട്ടി അധ്യക്ഷന് എങ്ങനെയാണ് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിക്കാനാവുക? ആരാണ് പ്രധാനമന്ത്രി? മോദിയോ അമിത് ഷായോ?– മമത പൊട്ടിത്തെറിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+