follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ഉത്തര്‍പ്രദേശില്‍ പൊലീസുകാരന്‍ മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 20/08/2017

ലക്‌നൗ : ഉത്തര്‍ പ്രദേശില്‍ പതിനഞ്ചുകാരിയെ പൊലീസ് കോണ്‍സ്റ്റബിള്‍ ക്രൂരമായി മാനഭംഗപ്പെടുത്തി. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍വച്ചു വെള്ളിയാഴ്ച രാത്രിയാണു സംഭവം. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതം വന്നു മരിച്ചു. സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തു.



പൊലീസ് ഔട്ട്‌പോസ്റ്റില്‍ നിന്നും കരച്ചില്‍ കേട്ടെത്തിയ യുവാക്കളാണു പെണ്‍കുട്ടിയെ രക്ഷിച്ചത്. അവര്‍ പൊലീസ് കോണ്‍സ്റ്റബിളിനെയും പിടികൂടി. എന്നാല്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ പിതാവിന് ഇവിടെവച്ച് ഹൃദയാഘാതം വന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനെ മുന്‍പുതന്നെ പിതാവ് മരിച്ചെന്നു പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാരുടെ ശ്രദ്ധ കുട്ടിയുടെ പിതാവിന്റെ അടുത്തേക്കു മാറിയ തക്കത്തില്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+