follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

മുത്തലാഖില്‍ പുതിയ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രം; സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 23/08/2017

ന്യൂഡല്‍ഹി : മുത്തലാഖ് വിഷയത്തില്‍ കോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പുതിയ നിയമനിര്‍മ്മാണമില്ലെന്നാണ് നിലപാട്. സുപ്രീം കോടതി വിധി കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കും. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷവിധിയില്‍ നിയമനിര്‍മാണം വേണമെന്നു പറയുന്നില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.



ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും മാത്രമാണ് ആറുമാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരണം എന്നു നിര്‍ദേശിച്ചത്. സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതു ഭൂരിപക്ഷവിധിയെ ആണെന്നും മന്ത്രി വിശദീകരിച്ചു.

ഒറ്റയിരുപ്പിലെ മുത്തലാഖാണു സുപ്രീംകോടതി റദ്ദാക്കിയത്. സാധാരണവിധത്തിലുള്ള തലാഖിനെ ഇതു ബാധിക്കുന്നില്ല. മുത്തലാഖ് വഴിയുള്ള മൊഴിചൊല്ലലിന് ഇനി നിയമസാധുതയുമില്ലകേസില്‍ വാദം നടക്കവേ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ധരിപ്പിച്ചതു മുത്തലാഖ് നിയമവിരുദ്ധമാണെന്നു കോടതി വിധിച്ചാല്‍ മുസ്‌ലിം വിവാഹം, വിവാഹമോചനം തുടങ്ങിയവ സംബന്ധിച്ചു പുതിയ ഒരു നിയമനിര്‍മാണം കൊണ്ടുവരുമെന്നാണ്.

എന്നാല്‍, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പക്ഷേ, ഒരു പ്രധാന വിഷയത്തില്‍ ഭിന്നിച്ചുനില്‍പ്പാണ്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തില്‍. ഭരണഘടനാ വിരുദ്ധമെന്നു ജസ്റ്റിസ് നരിമാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. വ്യക്തിനിയമത്തിന്റെ പ്രശ്‌നമാണെന്നാണു മൂന്നു ജസ്റ്റിസ്മാര്‍ പറയുന്നത്. മുസ്‌ലിം വ്യക്തിനിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ എന്നുതന്നെ ഈ വിധിയെ കാണേണ്ടിവരും. മറ്റുമതങ്ങളുടെ വ്യക്തി നിയമത്തിലും ഇതേവിധം ഇടപെടല്‍ ആവാമെന്നും വരുന്നു. മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനു സുപ്രീം കോടതിയില്‍നിന്ന് അംഗീകാരം ലഭിച്ചിരിക്കുന്നു. ഭാവിയില്‍ മുസ്‌ലിംകള്‍ക്കു പുതിയ നിയമനിര്‍മാണം ആവശ്യമായിവന്നാല്‍ അന്ന് ആലോചിക്കാം എന്നാണു രവിശങ്കര്‍ പ്രസാദ് പറയുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+