follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

പ്രവാസികളുടെ വിവാഹത്തിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്രനീക്കം. വിവാഹ ശേഷം ഭാര്യമാരെ ഉപേക്ഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പ്രവാസികള്‍ കുടുങ്ങും ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി » Posted : 13/09/2017

ന്യൂഡല്‍ഹി: പ്രവാസികളുടെ വിവാഹത്തിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. പ്രവാസികൾ ഇന്ത്യയിൽ നടത്തുന്ന വിവാഹങ്ങൾക്കാണ് ഈ നിബന്ധന. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവയ്ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാർഗമായിക്കൂടിയാണ് ആധാർ നിർബന്ധമാക്കാനുള്ള ശുപാർശ നൽകിയിരിക്കുന്നത്.



വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്നസമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയത്. ഓഗസ്റ്റ് 30ന് റിപ്പോർട്ട് വിദേശകാര്യമന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു.

വിവിധ രാജ്യങ്ങളുമായി ഏര്‍പ്പെട്ടിട്ടുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളില്‍ മാറ്റം വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെടുന്നവരെയും രാജ്യത്ത് എത്തിക്കാന്‍ കഴിയുംവിധം കരാറില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം.

നിലവില്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ആധാര്‍ എടുക്കാന്‍ അവസരമുണ്ട്. പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നീക്കവുമായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശ.

പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനക്കേസുകളില്‍ ഇടപെടാന്‍ നിലവില്‍ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര വനിതാ - ശുശുക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും നോട്ടീസ് നല്‍കാന്‍പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇത്തരം കേസുകളില്‍ അന്വേഷണം നടത്തണമെന്നും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2005 നും 12 നും ഇടെ പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട 1300 കേസുകള്‍ എന്‍.ആര്‍.ഐ സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+