follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

ഡല്‍ഹി ബ്യൂറോ » Posted : 19/09/2017

ഹൈദരാബാദ്: എം.ബി.ബി.എസ് പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദ് നാഗോളില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാഗോള്‍ സ്വദേശിയായ റിഷി കുമാറിന്റെ ഭാര്യ 25 വയസുകാരി ഹരികയാണ് ഭര്‍ത്താവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്.

എന്നാല്‍ ഹരികയെ കൊലപ്പെടുത്തിയതല്ലെന്നാണ് റിഷി കുമാര്‍ പറയുന്നത്. മെഡിക്കല്‍ സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റിഷി കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

രണ്ട് വര്‍ഷത്തോളമായി റിഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇക്കാരണത്തില്‍ ഇരുവരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഹരികയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഹരികയുടെ മാതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+