follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങളില്‍ തെളിവുണ്ടെങ്കിലെ അന്വേഷണത്തിന് അര്‍ഥമുണ്ടാകൂ: ആര്‍ എസ് എസ്

ഡല്‍ഹി ബ്യൂറോ » Posted : 12/10/2017

ഭോപ്പാല്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങളില്‍ തെളിവുണ്ടാകണമെന്ന് ആര്‍എസ്എസ് അറിയിച്ചു. തെഴിവുണ്ടെങ്കിലെ അന്വേഷണത്തിന് അര്‍ഥമുണ്ടാകൂ എ്ന്നും ആര്‍എസ്എസ് വ്യക്തമാക്കി.



ബിജെപി അധികാരത്തിലേറിയ ശേഷം ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവില്‍ അവിശ്വസനീയമായ വളര്‍ച്ചയുണ്ടായെന്നായിരുന്നു ആരോപണം. ഭോപ്പാലില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബേലയാണ് മാധ്യമങ്ങളോട് ആര്‍എസ്എസിന്റെ നിലപാട് വ്യക്തമാക്കിയത്. ‘ആര്‍ക്കെങ്കിലും എതിരേ അഴിമതി ആരോപണമുണ്ടായാല്‍ അത് തീര്‍ച്ചയായും അന്വേഷിക്കപ്പെടണം. പക്ഷെ ആരോപണത്തില്‍ തെറ്റ് ചെയ്തു എന്നതിന്റെ പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടായിരിക്കണം’, ഹൊസബാലെ പറഞ്ഞു. ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഭരണത്തിലേറിയ ശേഷം അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വര്‍ധിച്ചുവെന്ന് ദി വയര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വയറിനെതിരെ 100കോടിയുടെ മാനനഷ്ടക്കേസാണ് ജയ്ഷാ നല്‍കിയത്.

ജയ്ഷായുടെ കമ്പനിക്ക് ലഭിച്ച വായ്പകള്‍ സുതാര്യമാണെന്നും മുഴുവന്‍ പലിശയും നല്‍കി തിരിച്ചടവ് നടത്തിയിട്ടുണ്ടെന്നും ആര്‍എസ്എസ് അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+