follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ഹിമാചല്‍പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് നവംബര്‍ 9ന്; വോട്ടെണ്ണല്‍ ഡിസംബര്‍ 18ന്

ഡല്‍ഹി ബ്യൂറോ » Posted : 12/10/2017

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 9നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 18നും നടക്കും. മുഖ്യതെരഞ്ഞെടുപ്പ്​ കമ്മീഷണർ അജൽ കുമാർ ജ്യോതിയാണ്​ ​തീയതി പ്രഖ്യാപിച്ചത്​. ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ് നടക്കുക. തെരെഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. തെരെഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.ഗുജറാത്ത് തെരെഞ്ഞെടുപ്പ് ഡിസംബര്‍ 18ന് മുന്പ് നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാനത്ത്​ ഇന്ന്​ മുതൽ പെരുമാറ്റചട്ടം നിലവിൽ വരുമെന്ന്​ കമ്മീഷൻ അറിയിച്ചു. എസ്​.എം.എസുകളിലുടെയും ഫോണുകളിലൂടെയും നടത്തുന്ന തെരെഞ്ഞെടുപ്പ്​ പ്രചാരണം പരസ്യമായി കണക്കാക്കുമെന്നും കമ്മീഷൻ പറഞ്ഞു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+