Advertisment

ഷെയിന്‍ നിഗം ചിത്രം 'പരാക്രമം' ടൈറ്റില്‍ പോസ്റ്റര്‍ റിലീസ്‌ ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഷെയിന്‍ നിഗം പ്രധാന കഥാപാത്രമായെത്തുന്ന 'പരാക്രമം' സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. അര്‍ജുന്‍ രമേശാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

അലക്സ് പുളിക്കലാണ് ഛായാഗ്രഹണം. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് പ്രതിക് സി. ആഭ്യങ്കാറാണ്. കിരണ്‍ ദാസാണ് എഡിറ്റര്‍.ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍, ജീവന്‍ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസം, ടി.കെ രാജീവ് സംവിധാനം ചെയ്യുന്ന ബര്‍മുഡ, സാജിദ് യഹ്‌യ സംവിധാനം ചെയ്യുന്ന ഖല്‍ബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുര്‍ബാനി എന്നിവയാണ് ഷെയിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

https://www.facebook.com/PrithvirajSukumaran/posts/417762446382981

Advertisment