Advertisment

സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച ചിത്രമായി ‘ജോജി’

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേള (സിഫ്)യിലേക്ക് ജോജി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പുറമെ, ചലച്ചിത്രമേളയിലെ മികച്ച അന്തര്‍ദേശീയ ചലച്ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി സ്വന്തമാക്കിയിരിക്കുകയാണ്. ‘സ്വീഡനില്‍ നിന്നുള്ള ശുഭവാര്‍ത്ത’ എന്ന് കുറിച്ചുകൊണ്ട് ഫഹദ് ഫാസില്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായ മൂന്നാമത്തെ ചിത്രമായിരുന്നു 2021 ഏപ്രിലില്‍ റിലീസ് ചെയ്ത ‘ജോജി’. ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം, കഥയിലും അവതരണത്തിലും മേക്കിങ്ങിലും അന്തര്‍ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടി.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷും ഫഹദും ഒന്നിച്ച ജോജിയുടെ തിരക്കഥ എഴുതിയത് ശ്യാം പുഷ്‌കരനായിരുന്നു. വില്യം ഷേക്സ്പിയറിന്റെ മാക്ബത് എന്ന വിശ്വവിഖ്യാത നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ജോജിയുടെ ഛായാഗ്രഹകന്‍ ഷൈജു ഖാലിദ് ആണ്. കിരണ്‍ ദാസായിരുന്നു എഡിറ്റര്‍.

ചിത്രത്തിനായി സംഗീതം ഒരുക്കിയത് ജസ്റ്റിന്‍ വര്‍ഗീസാണ്. ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് ബാനറുകളില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Advertisment