Advertisment

പ്രഭാസിന്‍റെ പുതിയ ചിത്രം എട്ട് ഭാഷകളിൽ ; ' സ്പിരിറ്റ്' ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

പ്രഭാസിനെ പ്രധാനകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ' സ്പിരിറ്റ്' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിക്കുന്നത്. ടി സീരീസും യു വി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

യു വി ക്രിയേഷന്‍സിന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം പങ്കുവച്ചു. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ വിദേശ ഭാഷകളിലടക്കം എട്ട് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. പ്രഭാസിന്‍റെ കരിയറിലെ 25ാമത്തെ ചിത്രമാണ് സ്പിരിറ്റ്. സംവിധായകന്‍ സന്ദീപ് റെഡ്ഡിയുടെ മൂന്നാമത്തെ ചിത്രമാണിത്.

Advertisment