Advertisment

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം ഡിസംബറില്‍ നടക്കുമെന്ന് സൂചന

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുംബയ്: ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം വരുന്ന ഡിസംബറില്‍ നടന്നേക്കുമെന്ന് സൂചനകള്‍. ഇരുവരും നിലവില്‍ ചെയ്യുന്ന പ്രൊജക്ടുകള്‍ ഡിസംബറോടു കൂടി തീരുന്ന രീതിയില്‍ ക്രമീകരിക്കുന്നതും മറ്റ് പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാത്തതുമാണ് പ്രണയജോഡികള്‍ ഡിസംബറില്‍ വിവഹിതരായേക്കുമെന്ന സംശയം ബലപ്പെടുത്തുന്നത്.

ഇതിനു പുറമേ രണ്‍ബീര്‍ തന്റെ പുതിയ ചിത്രമായ അനിമലിന്റെ ചിത്രീകരണം ജനുവരിയിലേക്ക് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടുട്ടുണ്ടെന്ന വാര്‍ത്തകളുമുണ്ട്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന അനിമല്‍ ഡിസംബറില്‍ ഷൂട്ട് ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ആലിയ തന്റെ എല്ലാ സിനിമകളുടേയും ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഒക്ടോബര്‍ അവസാനത്തോടുകൂടി പൂര്‍ത്തിയാക്കണമെന്ന് അതാത് സംവിധായകരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ആലിയയുടെ അമ്മ സോണി റസ്ദാനോടും ഒരു സ്വകാര്യ ചടങ്ങില്‍ വച്ച്‌ മാദ്ധ്യമങ്ങള്‍ ഇതേ സംശയം ചോദിച്ചിരുന്നു. ആലിയ പുതിയ സിനിമകളുമായി കരാറിലേര്‍പ്പെട്ടിട്ടില്ല എന്നത് സത്യമാണെങ്കിലും രണ്‍ബീറുമായുള്ള വിവാഹത്തെകുറിച്ച്‌ തനിക്ക് ഒരു അറിവുമില്ലെന്നും മറ്റുള്ളവരെ പോലെ താനും ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും സോണി റസ്ദാന്‍ പറഞ്ഞു.

Advertisment