Advertisment

വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്നു വയസ്സുകാരി; മരിക്കുമെന്ന് മനസ്സിലായ നിമിഷത്തില്‍ പിതാവാണ് മകളെ രക്ഷിച്ചതെന്ന് കുടുംബം

New Update

publive-image

Advertisment

വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്നു വയസ്സുകാരി. ശനിയാഴ്ച മിഷിഗണ്‍ തടാകത്തിലെ ഒരു ദ്വീപിലാണ് വിമാനാപകടമുണ്ടായത്. ഇരട്ട എഞ്ചിനുകളുള്ള ബ്രിട്ടന്‍-നോര്‍മന്‍ കമ്മ്യൂട്ടര്‍ വിമാനം മിഷിഗനിലെ ലോവര്‍ പെനിന്‍സുലയിലെ ചാള്‍വോയിക്‌സില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. പെണ്‍കുട്ടിയടക്കം അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നു.

പതിനൊന്നു വയസ്സുകാരിയൊഴികെ മറ്റ് നാലു പേരും അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയുടെ പിതാവ്, സഹേദരന്‍, പിതൃ സഹോദരന്‍, മുത്തച്ഛന്‍ തുടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നത്. ചാള്‍വോയിക്‌സ് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ലെഫ്റ്റനന്റ് വില്യം ചര്‍ച്ച്, ബീവര്‍ ഐലന്‍ഡിലെ കേറ്റ് ലീസ്, ആദം കെന്‍ഡല്‍, ഗെയ്ലോര്‍ഡിലെ മൈക്ക് പെര്‍ഡ്യൂ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

പെര്‍ഡ്യൂയുടെ മകളാണ് രക്ഷപ്പെട്ട പെണ്‍കുട്ടി. മകള്‍ ലാനിയെ രക്ഷിച്ചത് അവളുടെ പിതാവ് തന്നെയാണെന്ന് പെര്‍ഡ്യൂവിന്റെ ഭാര്യ ക്രിസ്റ്റീന പെര്‍ഡ്യൂ എബിസി ന്യൂസിനോട് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം താഴേക്ക് പതിക്കുമ്പോള്‍ അദ്ദേഹം അവളെ സംരക്ഷിച്ചതാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും ക്രിസ്റ്റീന പറഞ്ഞു.

അതേസമയം ഭര്‍ത്താവിനേയും സഹോദരനേയും അച്ഛനേയും സുഹൃത്തിനേയും ഒരുമിച്ച് നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് തങ്ങളെന്നും ക്രിസ്റ്റീന പ്രതികരിച്ചു. അപകടം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പങ്കെടുക്കുമെന്ന് എഫ്എഎ അറിയിച്ചു.

Advertisment