Advertisment

സിഎന്‍എന്‍ പുറത്താക്കിയ ക്രിസ് കൂമോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയും ! പരാതി നല്‍കിയത് എബിസി ന്യൂസില്‍ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തക

author-image
nidheesh kumar
New Update

publive-image

Advertisment

സിഎന്‍എന്‍ പുറത്താക്കിയ ക്രിസ് കൂമോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയും. ലൈംഗികാരോപണക്കേസില്‍ അന്വേഷണം നേരിടുന്ന ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയെ അതിര് വിട്ട് സഹായിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് ആന്‍ഡ്രൂ കൂമോയുടെ സഹോദരന്‍ ക്രിസ് കൂമോയെ സിഎന്‍എന്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രിസ് കൂമോയ്‌ക്കെതിരേയും പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്.

സിഎന്‍എനിലെ ജനപ്രീയ ഹോസ്റ്റാണ് ക്രിസ് കൂമോ. ആന്‍ഡ്രൂ കൂമോയുടെ ജീവനക്കാരില്‍ പലര്‍ക്കും പീഡന പരാതിയുമായി ബന്ധപ്പെട്ട് ക്രിസ് കൂമോ സന്ദേശങ്ങളയക്കുകയും ഉപദോശിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ ക്രിസ് കൂമോ ഇത് സമ്മതിക്കുകയും ചെയ്തു. ലൈംഗിക പീഡന പരാതി നേരിടുന്ന വ്യക്തിയെ അതിര് വിട്ട് സഹായിച്ചതും നിയമവിരുദ്ധമായ ഉപദേശങ്ങള്‍ നല്‍കിയതും സിഎന്‍എനിന്റെ നിലപാടുകള്‍ക്ക് എതിരാണെന്നും അതിനാലാണ് ക്രിസ് കൂമോയെ സസ്‌പെന്‍ഡ് ചെയ്തതെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചിരുന്നു.

ആന്‍ഡ്രൂ കൂമോയുടെ സ്റ്റാഫിന് ക്രിസ് കൂമോ അയച്ച സന്ദേശങ്ങള്‍ സിഎന്‍എനിന് ലഭിച്ചിരുന്നു. അനിശ്ചിതകാലത്തേക്കാണ് ക്രിസ് കൂമോയെ ചാനലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത ക്രിസ് കൂമോയുടെ നേരെയും ലൈംഗിക പീഡന പരാതികള്‍ നിലവിലുണ്ടെന്നാണ്.

നേരത്തേ എബിസി ന്യൂസില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകമാരില്‍ ഒരാളാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഈ പീഡന പരാതി പുറത്ത് വന്നതിനു ശേഷമാ് സിഎന്‍എന്‍ ക്രിസ് കൂമോയെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ ഐഡന്റിറ്റിയും താന്‍ പറയുന്ന കാര്യങ്ങളും രഹസ്യമായിരിക്കണം എന്ന വ്യവസ്ഥയിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്റെ പിന്‍ഭാഗത്ത് അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നാണ് പരാതി.

ന്യൂയോര്‍ക്ക് ടൈംസ് ഈ സ്ത്രീയെ മുമ്പ് 'മറ്റൊരു നെറ്റ്വര്‍ക്കിലെ മുന്‍ ജൂനിയര്‍ സഹപ്രവര്‍ത്തക' എന്ന് മാത്രമേ വിശേഷിപ്പിച്ചിട്ടുള്ളൂ. ശനിയാഴ്ച സിഎന്‍എന്‍ കൂമോയെ പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 2006 മുതല്‍ 2009 വരെ എബിസിയുടെ 'ഗുഡ് മോണിംഗ് അമേരിക്ക' യുടെ വാര്‍ത്താ അവതാരകനായിരുന്നു കൂമോ.

Advertisment