അഫ്ഘാനിസ്ഥാൻ ക്രിക്കറ്റർ റാഷിദ് ഖാൻ ലോകത്തോട് അഭ്യർത്ഥിക്കുന്നു ...!

New Update

publive-image

"എൻ്റെ രാജ്യത്തെ നില വളരെ ഗുരുതരമാണ്. നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ ആളുകൾ കൊല്ലപ്പെടുന്നു. വീടുകളും സമ്പത്തും കൊള്ളയടിക്കുന്നു, തകർക്കപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമായി "
"ഞങ്ങളെ ദയവായി ഈ അരാജകത്വത്തിൽ ഉപേക്ഷിച്ചുപോകരുത്. അഫ്ഘാൻ ജനതയെയും അഫ്ഘാനി സ്ഥാനെയും ഇല്ലായ്മചെയ്യുന്നതവസാനിപ്പിക്കണം. ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്." ഇതാണ് അദ്ദേഹ ത്തിൻ്റെ അഭ്യർത്ഥനയുടെ പൂർണ്ണരൂപം.

Advertisment

publive-image

ജനങ്ങൾ പലായനം ചെയ്യുന്നു. അഫ്ഘാൻ സൈന്യം പലയിടത്തും ആയുധം വച്ച് കീഴടങ്ങുന്നു, ചിലർ രാജ്യം വിട്ടോടുന്നു. പല സ്ഥലങ്ങളിലും പൊരിഞ്ഞ യുദ്ധമാണ് നടക്കുന്നത്. തികഞ്ഞ ആഭ്യന്തരയുദ്ധം എന്നുതന്നെ പറയാം.താലിബാൻ പറയുംപോലെ പല തീവ്രവാദി ഗ്രൂപ്പുകളും പ്രവർത്തിക്കുന്നില്ല. താലിബാൻ മുൻപ് ഭരിച്ചിരുന്ന അതേ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്ക,റഷ്യ ഉൾപ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളും വിഷയത്തിൽനിന്നും അകന്നുമാറിക്കഴിഞ്ഞു. ഈ അവസ്ഥയിലാണ് റഷീദ് ഖാന്റെ വേദനാനിർഭരമായ ഈ അഭ്യർത്ഥന ലോകരാജ്യങ്ങളോടായി അദ്ദേഹം നടത്തിയിരിക്കുന്നത്.

publive-image

Advertisment