Advertisment

രാജ്യത്ത് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍

New Update

publive-image

Advertisment

ദോഹ: താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ അധികാരം പങ്കിടുന്ന കാര്യം മുന്നോട്ടുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കാബൂളിലെ പ്രസിഡന്റ് കൊട്ടാരം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ഖത്തറില്‍ സമാധന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് അഫ്ഗാന്‍ നയതന്ത്ര പ്രതിനിധി അബ്ദുള്ള അബ്ദുള്ള പ്രതികരിച്ചത്. സര്‍ക്കാറിന്റെ നിര്‍ദേശത്തോട് താലിബാന്റെ പ്രതികരണം എന്താണെന്ന് വ്യക്തമല്ല.

അഫ്ഗാനിസ്ഥാനില്‍ ഗസ്‌നി പ്രവിശ്യയും താലിബന്‍ പിടിച്ചടക്കിയതിനു പിന്നാലെയാണ് അധികാരം പങ്കുവെയ്ക്കാന്‍ തയ്യാറാണെന്ന ഉപാധി സര്‍ക്കാര്‍ മുന്നോട്ടുവെച്ചതായുള്ള റിപ്പോര്‍ട്ടുകല്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഒരാഴ്ചയിക്കിടെ താലിബാന്‍ പിടിച്ചടക്കിയ പത്താമത്തെ പ്രവിശ്യയാണ് ഗസ്‌നി. കാബൂളില്‍നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്‌നി.

Afghanistan
Advertisment