Advertisment

പി എം എഫ് ഗ്ലോബൽ കമ്മിറ്റി സർഗവേദി 2021"സ്നേഹപൂർവ്വം ബാപ്പുജി" ഇന്റർനാഷണൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

ഡാളസ് :പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സർഗവേദി 2021"സ്നേഹപൂർവ്വം ബാപ്പുജി" എന്ന പേരിൽ ഇന്റർനാഷണൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപികുന്നവെന്നു പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം അറിയിച്ചു.

പി എം എഫിന്റെ വിവിധ രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പ്രസ്തുത മത്സരം സംഘടിപ്പിക്കുന്നത് 6 ആം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെ യുള്ള ഇന്ത്യൻ, ഒ സി ഐ, എൻ ആർ കെ വിദ്യാർത്ഥികൾക്ക് ആണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത. മഹാത്മാ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഷോർട് ഫിലിമും, സ്പീച്കോണ്ടെസ്റ്റും, എസ്സേയും ആണ് വിദ്യാർത്ഥികൾക്ക് ടോപ്പിക്ക് നൽകിയിട്ടുള്ളതു എന്ന് ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 10 നോ അതിനു മുൻപോ മത്സരാർത്ഥികൾ സ്കൂൾ മുഖേന വിഷയങ്ങൾ സംഘടനക്ക് സമർപ്പിക്കേണ്ടതാണ്. ഒക്ടോബര് 15 നു മത്സരാർത്ഥികൾക്ക് കൺഫോർമേഷൻ അറിയിപ്പ് ലഭിക്കും . ഒക്ടോബർ 22 നുവിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന സൂം പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കുകയും ജഡ്‌ജസ്‌ തിരഞ്ഞെടുത്ത എൻട്രികൾ അവതരിപികുന്നതുമാണ്.കൂടാതെ ഓരോ രാജ്യങ്ങളിലെയും നല്ല എൻട്രികൾക്കും സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

പങ്കെടുക്കുന്ന എല്ലാവർക്കും സെർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അടുത്ത ഗ്ലോബൽ ഫെസ്റ്റിവലിൽ വെച്ച് നല്കുന്നതാണെന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, അസ്സോസിയേറ്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ, വൈസ്പ്രസിഡന്റ് സാജൻ പട്ടേരി, എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു. പ്രസ്തുത പരിപാടിക്ക് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാണാടും ഡയറക്ടർ ബോർഡും പൂർണപിന്തുണ അറിയിച്ചു.

രചനകൾ അയക്കേണ്ടതു : pmfsargavedi2021@gmail.com

Advertisment