Advertisment

കാലിഫോർണിയയിൽ ചെറുവിമാനം വീടിന് മുകളിൽ പതിച്ചു; ഇന്ത്യൻ വംശജനായ ഡോക്ടറടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

New Update

publive-image

Advertisment

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ സാൻഡിയാഗോക്ക് സമീപം വീടിന് മുകളിലേക്ക് ചെറുവിമാനം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസിൽ നിന്നും 220 കിലോ മീറ്റർ മാറി സാൻഡിയിലാണ് സംഭവം. മരിച്ചവരിൽ ഇന്ത്യൻ വംശജനുമുണ്ടെന്നാണ് സൂചന.

അരിസോണയിലെ യുമയിൽ നിന്നും പുറപ്പെട്ട വിമാനമാണ് തകർന്ന് വീണത്. കാർഡിയോളജിസ്റ്റ് ഡോ. സുഗദ ദാസായിരുന്നു വിമാനം പറത്തിയത്. മെഡിക്കൽ ആവശ്യങ്ങൾക്കായി പോകുകയായിരുന്നു. സെസ്‌ന 340-എ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ അപകടം സംഭവിച്ചെന്നാണ് കരുതുന്നത്.

ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന എയർക്രാഫ്റ്റിന് ട്വിൻ-പിസ്റ്റൺ എഞ്ചിനാണുള്ളത്. വിമാനം വന്ന് പതിച്ചതോടെ രണ്ട് വീടുകളും പൂർണമായും തകർന്നു. എങ്കിലും വീടിനുള്ളിൽ ഉണ്ടായിരുന്നവരെ രക്ഷാദൗത്യ സംഘം സുരക്ഷിതമായി പുറത്തെടുത്തു.

പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ഒരു ഫയർ ഹൈഡ്രന്റും ഡെലിവറി ട്രക്കും തകർന്നിട്ടുണ്ട്. വിമാനത്തിന്റെ ചിറകുകളാണ് ട്രക്കിൽ ഇടിച്ചത്. മരിച്ചവരിൽ ഒരാൾ ട്രക്ക് ഡ്രൈവറാണെന്നാണ് വിവരം. പാർസൽ സർവീസ് നടത്തുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാലിഫോർണിയ പോലീസ് അറിയിച്ചു.

NEWS
Advertisment