Advertisment

44-കാരിയായ യുവതി 29 വയസുള്ള കാമുകന് നല്‍കുന്നത് മാസം 15 ലക്ഷത്തോളം രൂപ! പക്ഷേ, ഒറ്റ വ്യവസ്ഥ മാത്രം-വീട്ടുജോലികളെല്ലാം ചെയ്യണം

New Update

publive-image

Advertisment

44-കാരിയായ കാമുകി 29 വയസുള്ള കാമുകന് മാസം നല്‍കുന്നത് 15,000 യൂറോയിലധികം (ഏകദേശം 15 ലക്ഷം രൂപ). പക്ഷേ, നല്‍കുന്ന തുകയ്ക്ക് പകരമായി താന്‍ ആവശ്യപ്പെടുന്നതെല്ലാം കാമുകനെ കൊണ്ട് ചെയ്യിക്കുമെന്ന് യുവതി പറയുന്നു. യുകെയിലാണ് സംഭവം. 44-കാരിയായ ജൂലി എന്ന യുവതിയാണ് ടിക്‌ടോക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

@julie.withthebooty എന്ന ഐഡിയില്‍ പങ്കുവച്ച വീഡിയോയിലാണ് ജൂലി ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ പറയുന്നതെന്തും കാമുകനെ കൊണ്ട് ചെയ്യിക്കുമെന്ന് ആളുകളുടെ ചോദ്യത്തിന് മറുപടിയായി ജൂലി വ്യക്തമാക്കി.

താന്‍ കാമുകന് വേണ്ടി ധാരാളം പണം ചെലവഴിക്കാറുണ്ട്. പാചകം മുതല്‍ കുളം വൃത്തിയാക്കല്‍ വരെയുള്ള എല്ലാ വീട്ടുജോലികളും ചെയ്യിക്കും. വീട്ടിലെ കുളം വൃത്തിയാക്കാന്‍ മറന്നതിനാല്‍ ഈ മാസത്തെ ശമ്പളം അല്‍പം കുറച്ചതായും ജൂലി പറഞ്ഞു. തങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസത്തില്‍ ആളുകള്‍ ആശ്ചര്യപ്പെടാറുണ്ട്. കാമുകന്‍ തന്നെ വിട്ടുപോകുമോയെന്ന് ഭയപ്പെടുന്നുണ്ടോയെന്ന് നിരവധി പേര്‍ ചോദിക്കാറുണ്ടെന്നും ജൂലി ചൂണ്ടിക്കാട്ടി.

തങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ പലരും അമ്മയും മകനുമാണെന്നാണ് കരുതുന്നതെന്നും യുവതി പറയുന്നു. 'ദി സണ്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആളുകളുടെ കമന്റുകള്‍ തന്നെ ബുദ്ധിമുട്ടിക്കാറില്ലെന്ന് യുവതി വ്യക്തമാക്കി.

Advertisment