Advertisment

12 ദിവസത്തെ ഷൂട്ടിങ്! സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ സംഘം തിരിച്ചെത്തി

New Update

publive-image

Advertisment

മോസ്‌കോ: ചലഞ്ച് എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ സംഘം തിരിച്ചെത്തി. റഷ്യന്‍ നടി യൂലിയ പെരെസില്‍ഡും നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്.

12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയ സംഘം ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്‌സ്താനില്‍ തിരിച്ചിറങ്ങിയത്. കഴിഞ്ഞ ആറ് മാസമായി ബഹിരാകാശ നിലയത്തിലായിരുന്ന റഷ്യന്‍ ബഹിരാകാശ യാത്രികനായ ഒലെഗ് നോവിറ്റ്‌സ്‌കിയും ഇവര്‍ക്കൊപ്പം തിരിച്ചെത്തി.

ഇവര്‍ക്കൊപ്പം യാത്ര തിരിച്ച ബഹിരാകാശ യാത്രികനായ ആന്റണന്‍ ഷിപെന്‍കോക്ക് ബഹിരാകാശ നിലയത്തില്‍ തുടരും. ഹൃദ്രോഗംവന്ന് ബഹിരാകാശനിലയത്തില്‍ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാന്‍ വനിതാ സര്‍ജനെ അയക്കുന്ന കഥ പ്രമേയമാക്കിയുള്ള സിനിമയാണ് ഇത്. ബഹിരാകാശത്ത് നടന്ന ആദ്യ സിനിമാ ചിത്രീകരണമായിരുന്നു ഇത്.

Advertisment