Advertisment

ബില്‍ ഗേറ്റ്‌സ് 2008 ൽ ജീവനക്കാരിക്ക് അയച്ച ഇമെയിലിനെ ചൊല്ലി വിവാദം

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: ഒരു കാലത്ത് ലോകത്തെ അതിസമ്പന്നരുടെ നിരയില്‍ ഒന്നാമനായി ലോകമാകെ അറിയപ്പെട്ട ബിസിനസുകാരനായിരുന്നു ബില്‍ ഗേറ്റ്‌സ്. സാങ്കേതിക വിദ്യയുടെ മാറ്റത്തിനൊപ്പം വളര്‍ന്നു പന്തലിച്ച മൈക്രോസോഫ്റ്റിന്റെ പിതാവ്. പില്‍ക്കാലത്ത് സാമൂഹ്യസേവനത്തിലേക്ക് കടന്ന അദ്ദേഹത്തിന്റെ വിവാഹമോചനവും ഈയടുത്തായിരുന്നു. ഇപ്പോഴിതാ ബില്‍ ഗേറ്റ്‌സിനെ കുറിച്ച് പുതിയൊരു വിവാദം കൂടി തലപൊക്കിയിരിക്കുകയാണ്.

സ്ത്രീ ജീവനക്കാരിക്ക് അയച്ച സന്ദേശങ്ങളെ തുടര്‍ന്ന് മേലില്‍ സ്ത്രീ ജീവനക്കാരികള്‍ക്ക് ഇമെയില്‍ അയക്കരുതെന്ന് ബില്‍ ഗേറ്റ്‌സിനെ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വിലക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 2008 ലാണ് ബില്‍ ഗേറ്റ്‌സ് ഇത്തരത്തില്‍ ഇമെയിലിലൂടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതെന്ന് മൈക്രോസോഫ്റ്റ് വക്താവ് ഫ്രാങ്ക് ഷോ, ദ വാള്‍സ്ട്രീറ്റ് ജേണലിനോട് വെളിപ്പെടുത്തി.

ഇപ്പോഴത്തെ മൈക്രോസോഫ്റ്റ് പ്രസിഡന്റും 2008 ല്‍ കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സസ് ചീഫുമായിരുന്ന ലിസ ബ്രമ്മലും ബ്രാഡ് സ്മിത്തിനൊപ്പം അന്നുണ്ടായിരുന്നു. ബില്‍ ഗേറ്റ്‌സ് തന്റെ തെറ്റ് മനസിലാക്കുകയും ഇനി ഇത്തരത്തില്‍ ഇമെയില്‍ അയക്കില്ലെന്ന് ഇരുവര്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ പുറത്തുവന്നിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കമ്പനി വക്താവ് പറയുന്നു. അതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പാണ് ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്റയും വിവാഹ ബന്ധം വേര്‍പെടുത്തിയത്. 2000ല്‍ ഗേറ്റ്‌സിന് കമ്പനിയിലെ ഒരു ജീവനക്കാരിയുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ 2019 ല്‍ ഒരു നിയമ സ്ഥാപനത്തെ മൈക്രോസോഫ്റ്റ് ചുമതലപ്പെടുത്തിയിരുന്നു.

Advertisment