Advertisment

'കൊ​വാ​ക്​​സി​ന്'​ ധി​റു​തി​പി​ടി​ച്ച്‌​ അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ലെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

New Update

publive-image

ജ​നീ​വ: വാ​ക്​​സി​ന്‍ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വും ആ​യി​രി​ക്ക​ണ​മെ​ന്ന​തി​നാ​ല്‍ ധി​റു​തി​പി​ടി​ച്ച്‌​ 'കൊ​വാ​ക്​​സി​ന്'​ അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ലെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്‌.​ഒ).​ കൊ​വാ​ക്​​സി​ന്‍ നി​ര്‍​മി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത്​ ബ​യോ​ടെ​ക്കി​ല്‍​നി​ന്ന്​ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ്​ സം​ഘ​ട​ന ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.​

വാ​ക്​​സി​​ന്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തേ​ണ്ട​ത്​ ആ​വ​ശ്യ​മാ​ണ്. നി​ര​വ​ധി പേ​ര്‍ കൊ​വാ​ക്​​സി​ന്‍ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന്​ ത​ങ്ങ​ള്‍​ക്ക​റി​യാമെന്ന് ഡ​ബ്ല്യു.​എ​ച്ച്‌.​ഒ​. കഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ ഭാ​ര​ത്​ ബ​യോ​ടെ​ക്​ കൊ​വാ​ക്​​സി​ന്‍ അ​നു​മ​തി​ക്കാ​യി ഡ​ബ്ല്യു.​എ​ച്ച്‌.​ഒ​യെ സ​മീ​പി​ച്ച​ത്. കൊ​വാ​ക്​​സി​ന്‍ അ​നു​മ​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ഡ​ബ്ല്യു.​എ​ച്ച്‌.​ഒ​യു​ടെ സാ​​ങ്കേ​തി​ക സ​മി​തി ഈ ​മാ​സം 26ന്​ ​യോ​ഗം ചേ​രു​മെ​ന്ന്​ സം​ഘ​ട​ന​യു​ടെ മു​ഖ്യ ശാ​സ​​്ത്ര​ജ്ഞ സൗ​മ്യ സ്വാ​മി​നാ​ഥ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Advertisment