Advertisment

ഇഷാൻ തരൂരിന് ആർതർ റോസ് മാധ്യമ പുരസ്കാരം

New Update

publive-image

Advertisment

വാഷിംങ്ടൺ: ശശി തരൂരിന്റെ മകനും വാഷിംങ്ടൺ പോസ്റ്റിന്റെ വിദേശകാര്യ കോളമിസ്റ്റുമായ ഇഷാൻ തരൂരിന് അന്താരാഷ്ട്ര മാധ്യമ പുരസ്കാരം. അമേരിക്കൻ അക്കാദമി ഓഫ് ഡിപ്ലോമസി ഏർപ്പെടുത്തിയ ആർതർ റോസ് മീഡിയ അവാർഡ് ആണ് ഇഷാൻ തരൂരിന് ലഭിച്ചിരിക്കുന്നത്. കമന്റേറ്റർ വിഭാഗത്തിലാണ് പുരസ്കാരം. നവംബർ ഒമ്പതിന് നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ പുരസ്കാരം നൽകും. സ്റ്റൈപെൻഡായി 5000 ഡോളറാണ് (3,70,000 രൂപയോളം) ലഭിക്കുക.

നയതന്ത്രം, വിദേശകാര്യം എന്നീ വിഷയങ്ങളിൽ റിപ്പോർട്ടിങ്ങും വിശകലനവും നടത്തുന്ന വ്യക്തികൾക്കോ സംഘങ്ങൾക്കോ സ്ഥാപനങ്ങൾക്കോ ആണ് ആർതർ റോസ് മീഡിയ അവാർഡ് നൽകുക. ഇഷാൻ തരൂരിന്റെ അവാർഡ് നേട്ടത്തെക്കുറിച്ച് ശശി തരൂരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

2014 മുതൽ വാഷിംങ്ടൺ പോസ്റ്റിൽ ജോലി ചെയ്യുകയാണ് ഇഷാൻ തരൂർ. നേരത്തെ ടൈം മാഗസിന്റെ സീനിയർ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisment