Advertisment

സമ്പൂര്‍ണ വാക്സിനേഷന്‍ നടത്താത്ത ജീവനക്കാര്‍ക്ക് എയര്‍ കാനഡ കൊടുത്തത് എട്ടിന്‍റെ പണി. 2 വാക്സിനും സ്വീകരിക്കാത്ത ജീവനക്കാര്‍ ശമ്പളമില്ലാതെ പുറത്ത് ? വാക്സിനെടുത്താല്‍ മാത്രം ജോലി തിരിച്ചുകിട്ടും ! കോവി‍ഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ചയില്ലാത്ത എയര്‍ കാനഡയുടെ നടപടി ഇങ്ങനെ...

New Update

publive-image

Advertisment

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നടത്താത്ത എണ്ണൂറോളം സ്റ്റാഫിനെ ഡിസ്മിസ് ചെയ്ത് എയര്‍ കാനഡ. എയര്‍ കാനഡയിലെ 27,000ത്തോളം വരുന്ന ക്യാബിന്‍ ക്രൂവില്‍ എല്ലാവരും തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മൈക്കല്‍ റൂസോ ചൊവ്വാഴ്ച പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വാക്‌സിനേഷന്‍ നടത്താന്‍ തയ്യാറാകാതിരുന്ന സ്റ്റാഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മെഡിക്കല്‍ സംബന്ധമായ ഇളവുകളോ, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും വ്യക്തമായ കാരണങ്ങളോ ഇല്ലാതെ വാക്‌സിനേഷന്‍ സ്വീകരിക്കാതിരുന്നവരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്ത എണ്ണൂറോളം വരുന്ന ജീവനക്കാരെ ഇപ്പോള്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വാക്‌സിന്‍ സ്വീകരിക്കുകയാണെങ്കില്‍ ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കമ്പനി തയ്യാറാണെന്നും മൈക്കല്‍ റൂസോ പറഞ്ഞു.

സസ്‌പെന്‍ഷനിലുള്ള സമയത്ത് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കില്ല. കമ്പനിയിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രമായിട്ടല്ല പിരിച്ചുവിട്ടതെന്നും വാക്‌സിനേഷന്‍ നടത്താത്ത മുഴുവന്‍ സജീവനക്കാര്‍ക്കും സസ്‌പെന്‍ഷന്‍ ബാധകമായിരുന്നുവെന്നും കാനഡ എയര്‍ വക്താവ് പീറ്റര്‍ ഫിറ്റ്‌സ്പാട്രിക് പ്രതികരിച്ചു.

ഒക്ടോബര്‍ 30 മുതല്‍ എയര്‍, റെയില്‍, ഷിപ്പിംഗ് കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വാക്‌സിനേഷന്‍ നയങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു.

കോവിഡ് പാന്‍ഡമിക്കിനു മുന്‍പുള്ളതിനെക്കാള്‍ വളരെ നഷ്ടത്തിലാണ് എയര്‍ കാനഡ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം 2020 നെ അപേക്ഷിച്ച് വരുമാനത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത് കമ്പനിക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ആഭ്യന്തര വിനോദ ബുക്കിംഗുകള്‍ വീണ്ടും ഉയര്‍ന്നതോടെ നേരത്തെ പ്രതിസന്ധി ഘട്ടത്തില്‍ പിരിച്ചുവിട്ട 6500 ഓളം ജീവനക്കാരെ തിരികെ വിളിച്ചിരുന്നു.

Advertisment