Advertisment

ജര്‍മനിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു! രാജ്യത്ത് നാലാം തരംഗം അസാധാരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി

New Update

publive-image

Advertisment

ബെര്‍ലിന്‍: ജര്‍മനിയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ലോകത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പ് വീണ്ടും രോഗത്തിന്റെ പ്രഭവകേന്ദ്രമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡ് വ്യാപനം ഇതേ നിലയ്ക്ക് തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment