Advertisment

"കൂര്‍ത്ത പാറയിലൂടെ ഉരഞ്ഞുനീങ്ങിയിട്ടും എന്റെ ലെഗ്ഗിംഗ്‌സിന് ഒരു പോറല്‍ പോലും പറ്റിയില്ല"; ആമസോണ്‍ സൈറ്റില്‍ വൈറലായി യുവതിയുടെ കമന്റ്; ഈ കമന്റിന് കമ്പനി ആജീവനാന്തം ഫ്രീയായി ലെഗ്ഗിംഗ്‌സ് നല്‍കുമെന്ന് സോഷ്യല്‍ മീഡിയ

New Update

publive-image

Advertisment

ആമസോണ്‍ സൈറ്റില്‍ നിന്ന് ലെഗ്ഗിംഗ്‌സ് വാങ്ങിയ യുവതി നല്‍കിയ രസകരമായ കമന്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കുത്തനെയുള്ള പാറപ്പുറത്ത് നിന്ന് താഴേക്ക് ഉരുണ്ടു വീഴുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് യുവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത് 'നോക്കുക ഇത്ര പരുപരുത്ത പാറപ്പുറത്ത് കൂടെ ഉരഞ്ഞുനീങ്ങിയിട്ടും എന്റെ ലെഗ്ഗിംഗ്‌സിന് ഒരു പോറല്‍ പോലും പറ്റിയിട്ടില്ല' എന്നാണ്.

തുടക്കത്തില്‍ ആമസോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത ഈ കമന്‍റിന് 15,640 ഉപയോക്താക്കള്‍ സഹായകരം എന്ന് പ്രതികരണം നല്‍കി. യഥാര്‍ത്ഥത്തില്‍ യുവതി ഈ കമന്റ് ആദ്യം പോസ്റ്റ് ചെയ്തത് 2020 ജൂലൈയിലാണ്. എന്നാല്‍ പിന്നീട് കഴിഞ്ഞ ദിവസം ഈ ചിത്രങ്ങള്‍ വീണ്ടും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 400,000 ലൈക്കുകള്‍ ആണ് ലഭിച്ചത്.

publive-image

ഇപ്പോള്‍ത്തന്നെ ഈ ലെഗ്ഗിംഗ്‌സ് വാങ്ങുക എന്നും എല്ലാ കളറിലും ലഭിക്കുമെന്നും യുവതി കുറിച്ചിട്ടുണ്ട്. യുവതിയുടെ ഈ അവലോകനം മറ്റ് ആമസോണ്‍ ഉപയോക്താക്കളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ യുവതക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ഇത്ര ശക്തമായ ഒരു അവലോകനം നല്‍കിയതിന് കമ്പനി അവള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ ലെഗ്ഗിംഗ്‌സ് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ഈ കമന്റ് കണ്ട് കമ്പനി എങ്ങനെ പ്രതികരിക്കാതിരിക്കും എന്നും പലരും കമന്റ് ചെയ്തു.

Advertisment