Advertisment

കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവില്‍ എട്ട് മണിക്കൂറോളം ഒബ്‌സര്‍വേഷനില്‍ കിടന്നിട്ടും ഐലൈനര്‍ മാഞ്ഞുപോയില്ലെന്ന് യുവതിയുടെ കമന്റ്; ഇനി മറ്റൊരു ഐലൈനറിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിവ്യൂ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു ഐലൈനര്‍ അവലോകനം. ഇനി മറ്റൊരു ഐലൈനറിനെക്കുറിച്ചും ഞാന്‍ ചിന്തിക്കുന്നില്ല എന്നാണ് ഷെല്‍ബി പാഗന്‍ എന്ന യുവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഞാന്‍ ഒരു കാര്‍ അപകടത്തില്‍ പെട്ടു ഹോസ്പിറ്റലിലായി, എന്നാല്‍ എഴുതിയ ഐലൈനര്‍ മാഞ്ഞുപോവുകയോ, കലങ്ങുകയോ ചെയ്തില്ലെന്ന് യുവതി അവിശ്വസനീയതയോടെ കുറിച്ചു.

മസാച്യുസെറ്റ്സിലെ ഒരു ഹൈവേയില്‍ അമിത വേഗതയില്‍ വന്ന മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തിലാണ് താന്‍ ഹോസ്പിറ്റലിലായതെന്നും 55 മൈല്‍ വേഗതയില്‍ വന്ന കാര്‍ തന്റെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും പാഗന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി, അവിടെ എട്ട് മണിക്കൂര്‍ സമയം ഒബ്‌സര്‍വേഷനിലായിരുന്നു. ആ സമയത്ത് തന്റെ മസ്‌കാര മുഴുവന്‍ മാഞ്ഞുപോവുകയും മുഖത്ത് അപ്ലൈ ചെയ്ത മറ്റ് മേക്കപ്പ് പ്രൊഡക്ട്‌സെല്ലാം തുടച്ചു മാറ്റപ്പെടുകയും ചെയ്തു.

എന്നാല്‍ ഐലൈനര്‍ മനോഹരമായി എഴുതിയ അതേപോലെതന്നെ നിന്നു. ഇത്ര അതിശയകരമായി ഇത് ലോംഗ് ലാസ്‌ററ് ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ഇനി മറ്റൊരു ലൈനറിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും 25കാരിയായ പാഗന്‍ കുറിച്ചു. സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണമാണ് പാഗന്റെ പോസ്റ്റിന് ലഭിച്ചത്. ഇതെങ്ങനെയാണ് ഐലൈനര്‍ ഇപ്പോഴും ഇത്ര ഭംഗിയായി ഇരിക്കുന്നതെന്ന് പലരും കമന്റ് ചെയ്തു.

അതേസമയം പോസ്റ്റിന് നെഗറ്റീവ് കമന്റുകളുമുണ്ടായി. ആശുപത്രിയില്‍ ഐസിയുവില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് പാഗന്‍ കുറിപ്പെഴുതിയത്. പലരും കരുതിയത് താന്‍ റിവ്യൂ എഴുതാന്‍ വേണ്ടി ആശുപത്രിയില്‍ നിന്ന് അപകടം നടന്ന സമയത്ത് തന്നെ ഫോട്ടോ അപ് ചെയ്തതാണെന്നാണ്. മറ്റ് ചിലര്‍ കരുതി ഇത് തമാശയാണെന്ന്.

എന്നാല്‍ അങ്ങനെയല്ല. അപകടം നടന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് താന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ആ ചിത്രം താനെടുത്ത സെല്‍ഫിയല്ല. അത് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷനായി പോലീസിന് നല്‍കാന്‍ പകര്‍ത്തിയ ചിത്രമാണ്. പിന്നീടാണ് താനത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്ന്നും പാഗന്‍ പിന്നീട് കുറിച്ചു.

അതേസമയം കമന്റ് കണ്ട് പാഗന്‍ മെന്‍ഷന്‍ ചെയ്ത കാറ്റ് വോണ്‍ ഡി ടാറ്റൂ ഐലൈനര്‍ ഓര്‍ഡര്‍ ചെയ്ത മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് പാഗന്റെ കമന്റ് വീണ്ടും വൈറലായത്. അതിനുശേഷം, ട്വീറ്റും പാഗന്റെ അവലോകനവും 155,000-ലധികം റീട്വീറ്റുകളും 400,000-ലധികം ലൈക്കുകളുമായി വൈറല്‍ ആയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ പാഗന് അപകടം സംഭവിച്ചതും അവള്‍ റിവ്യൂ എഴുതിയതും 2018ലാണ്.

Advertisment