Advertisment

ടെക്സാസിലെ മെസ്ക്വിറ്റില്‍ കടയിലുണ്ടായ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു

New Update

publive-image

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ മെസ്ക്വിറ്റില്‍ കടയിലുണ്ടായ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് വെടിവെയ്പ്പ്. അക്രമി രക്ഷപ്പെട്ടു.

മെസ്ക്വിറ്റില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തുകയായിരുന്നു സാജന്‍ മാത്യു. കടയില്‍ മോഷണ ശ്രമത്തിനിടെ അക്രമി ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന സാജനെ വെടിവെയ്ക്കുകയായിരുന്നു. കോഴഞ്ചേരി ചെറുവില്‍ കുടുംബാംഗമാണ്. ഡാലസില്‍ നഴ്സായ മിനിയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. 2005 മുതല്‍ സാജന്‍ ടെക്സാസിലുണ്ട്.

Advertisment