Advertisment

ടൊറോന്‍റോ മലയാളി സമാജത്തില്‍ ഭിന്നത; പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ! പ്രസിഡന്റ് തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുന്നെന്നും വനിതാ ഭാരവാഹിയെ അപമാനിച്ചെന്നും ആക്ഷേപം. പ്രസിഡന്‍റിന്‍റെ പ്രസ്താവനയെച്ചൊല്ലി സംഘടന രണ്ടു തട്ടില്‍ ! പ്രത്യേക ജനറല്‍ ബോഡി യോഗം ചേരാന്‍ നോട്ടീസ് നല്‍കി. പ്രസിഡന്‍റിനെ പുറത്താക്കണമെന്നും ആവശ്യം

New Update

publive-image

Advertisment

ടൊറോന്‍റോ: അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ടോറോന്‍റോ മലയാളി സമാജത്തിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയില്‍. പ്രസിഡന്റിന്റെ തന്നിഷ്ടവും അധികാര ദുര്‍വിനിയോഗവുമാണ് സംഘടനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സ്‌പെഷ്യല്‍ ജനറല്‍ ബോഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗത്തിനിടെ മലയാളി സമാജം പ്രസിഡന്റ് സാബു ജോസ് കാട്ടുകുടിയില്‍ വൈസ് പ്രസിഡന്റിനെതിരെ മോശമായ ഭാഷയില്‍ പ്രതികരിച്ചുവെന്നാണ് ഉയര്‍ന്ന പരാതി. തുടര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പ്രസിഡന്റിനൊപ്പം ബോര്‍ഡ് ചെയര്‍, സെക്രട്ടറി, ട്രഷറര്‍, മുന്‍ പ്രസിഡന്റ് എന്നിവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ കമ്മറ്റിയിലെ വനിതാ അംഗങ്ങളടക്കമുള്ളവര്‍ പ്രസിഡന്റിനെതിരെ നിലപാട് എടുത്തു. മോശമായ പദപ്രയോഗങ്ങളാണ് പ്രസിഡന്റ് നടത്തിയതെന്നും അദ്ദേഹം പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്നുമാണ് വനിതാ അംഗങ്ങള്‍ സ്വീകരിച്ച നിലപാട്. ഇതോടെ ഭരണ സമിതി രണ്ടു ചേരിയിലായി.

ഇതോടെയാണ് പ്രത്യേക ജനറല്‍ ബോഡി യോഗം ചേരണമെന്ന ആവശ്യമുയര്‍ന്നത്. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഒരു വിഭാഗം. അതുകൊണ്ടുതന്നെ ജനറല്‍ ബോഡി യോഗം നിര്‍ണായകമാണ്.

53 വര്‍ഷമായി ടൊറോന്‍റോ മലയാളി സമാജം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ഇത്തരത്തിലുള്ള ആരോപണം ഏതെങ്കിലുമൊരു ഭാരവാഹിക്കെതിരെ ഉയരുന്നത് ഇതാദ്യമായാണെന്നുമാണ് ഇവര്‍ പറയുന്നത്. ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പ്രസിഡന്റിനെ പുറത്താക്കുമെന്നും ഇവര്‍ പറയുന്നു.

Advertisment