Advertisment

'ഹോട്ട് സര്‍വ്വീസിന് ചൂടോടെ അറസ്റ്റ്'; സൂപ്പ് നല്‍കിയ പ്ലാസ്റ്റിക് പാത്രം ഉരുകി സൂപ്പിലേക്ക് വീണുവെന്ന് ആരോപിച്ച് റസ്റ്റോറന്റ് മാനേജരുടെ മുഖത്തേക്ക് ചൂട് സൂപ്പൊഴിച്ച യുവതി അറസ്റ്റില്‍

New Update

publive-image

Advertisment

ടെക്‌സാസ്: സൂപ്പ് നല്‍കിയ പ്ലാസ്റ്റിക് പാത്രം ഉരുകി സൂപ്പിലേക്ക് വീണുവെന്ന് ആരോപിച്ച് റസ്റ്റോറന്റ് മാനേജരുടെ മുഖത്തേക്ക് ചൂട് സൂപ്പൊഴിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. അമാന്‍ഡ മാര്‍ട്ടിനെസ് എന്ന 31കാരിയാണ് അറസ്റ്റിലായത്. നവംബര്‍ 7-ന് ടെക്‌സാസിലെ ടെമ്പിളിലെ സോള്‍ ഡി ജാലിസ്‌കോ മെക്സിക്കന്‍ റസ്റ്റോറന്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

റസ്റ്റോറന്റ് മാനേജരായ ജെന്നേല്‍ ബ്രോലാന്റ് എന്ന യുവതിയാണ് കസ്റ്റമറുടെ മോശം പെരുമാറ്റത്തിന് ഇരയായത്. സ്‌പൈസി മെക്‌സിക്കന്‍ മെനുഡോ എന്ന സൂപ്പാണ് യുവതി ഓര്‍ഡര്‍ ചെയ്തിരുന്നത്. പാഴ്സലായി തനിക്ക് ലഭിച്ച സൂപ്പില്‍ അതിന്റെ കണ്ടയ്നര്‍ ഉരുകിവീണിട്ടുണ്ടെന്നായിരുന്നു യുവതിയുടെ ആരോപണം.

സൂപ്പുമായി റസ്റ്റോറന്റിലെത്തിയ കസ്റ്റമറായ യുവതി റസ്റ്റോറന്റ് മാനേജറെ അന്വേഷിക്കുകയും പിന്നീട് ജെന്നെയ്ലിനെ കണ്ടതോടെ സൂപ്പ് ചൂണ്ടിക്കാണിച്ച് ദേഷ്യപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ ഇവര്‍ ഈ സൂപ്പ് ജെന്നെയ്ലിന്റെ മുഖത്തേക്കൊഴിക്കുകയും ചെയ്തു.

publive-image

ചൂട് സൂപ്പ് മുഖത്തു വീണ ജെന്നെയ്ല്‍ മുഖം പൊത്തിക്കൊണ്ട് അകത്തേക്ക് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റെസ്റ്റോറന്റ് മാനേജര്‍ ജെന്നെയ്ല്‍ ബ്രോലാന്‍ഡ് ക്ഷുഭിതയായ യുവതിയോട് ക്ഷമാപണം നടത്തുകയും റീഫണ്ടോ മറ്റൊരു മെനു ഐറ്റമോ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയ്യാറാകാതാതെയാണ് യുവതി സൂപ്പ് മുഖത്തേക്കൊഴിച്ചത്.

സൂപ്പ് ജെന്നെയ്ലിന്റെ മുഖത്തേക്ക് ഒഴിച്ചയുടന്‍ തന്നെ യുവതി അവിടെ നിന്നും സ്ഥലം വിട്ടെങ്കിലും റെസ്റ്റോറന്റിലെത്തിയ മറ്റ് ആളുകള്‍ ഈ യുവതി എത്തിയ കാറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് പരിശോധിച്ച് കാറിന്റെ നമ്പര്‍ നോക്കി ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് അപ്പോള്‍ത്തന്നെ ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി അറസ്റ്റിലായത്.

അതേസമയം കസ്റ്റമേര്‍സിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രതികരണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് അലന്‍ ടെസ്റ്റോണ്‍ പറഞ്ഞു. പരാതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കൃത്യമായ നിയമ സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ആക്രമണങ്ങള്‍ അംഗീകരിച്ചു നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment