Advertisment

ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് സ്ഥാനം കമലാ ഹാരിസിന് താല്‍ക്കാലികമായി കൈമാറും

New Update

publive-image

വാഷിങ്ടണ്‍: ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് സ്ഥാനം വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് താല്‍ക്കാലികമായി കൈമാറും. കൊളെനോസ്‌കോപി നടത്താന്‍ അനസ്‌തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് കുറച്ചു നേരത്തേക്ക് കമലാ ഹാരിസിന് പ്രസിഡന്റ് സ്ഥാനം കൈമാറുന്നത്.

ബൈഡന്‍ അന്‌സ്‌തേഷ്യയിലുള്ള സമയത്താകും കമല ഹാരിസ് അമേരിക്കയുടെ പരമാധികാര സ്ഥാനത്തിരിക്കുക. വാഷിങ്ടണ്‍ നഗരത്തിന് പുറത്തുള്ള വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ്‌ ബൈഡന്‍ പരിശോധനയ്ക്ക് വിധേയനാകുക. സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ബൈഡന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisment