Advertisment

കുട്ടികളുടെ കസ്റ്റഡി തര്‍ക്കം; പങ്കാളിയുടെ മുന്‍ ഭര്‍ത്താവിനെ യുവാവ് വെടിവെച്ചു കൊന്നു ! പിതാവിനെ കൊന്നവനൊപ്പം കുട്ടികളെ ജീവിക്കാന്‍ അനുവദിക്കരുതെന്നും രണ്ടാനമ്മയായ തനിക്കൊപ്പം വിടണമെന്നും കൊല്ലപ്പെട്ടയാളുടെ ഭാര്യ !

New Update

publive-image

Advertisment

കുട്ടികളുടെ കസ്റ്റഡിയുമായി തബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പങ്കാളിയുടെ മുന്‍ ഭര്‍ത്താവിനെ യുവാവ് വെടിവെച്ചു കൊന്നു. 54കാരനായ ചാഡ് റീഡാണ് കൊല്ലപ്പെട്ടത്. ചാഡ് റീഡ് തന്റെ മുന്‍ ഭാര്യയായ ക്രിസ്റ്റീനയുടെ വീട്ടിലെത്തി മക്കളുടെ സംരക്ഷണാവകാശം തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒന്‍പതും പതിനാലും വയസ്സുള്ള തങ്ങളുടെ ആണ്‍കുട്ടികളെ തനിക്കൊപ്പം അയക്കണമെന്നും റീഡ് ആവശ്യപ്പെട്ടു.

എന്നാല്‍ ക്രിസ്റ്റീന ഈ ആവശ്യം നിരസിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. ഈ സമയത്താണ് ക്രിസ്റ്റീനയുടെ നിലവിലെ പങ്കാളിയായ കൈല്‍ കാരത്ത് വീടിനകത്ത് നിന്ന് പുറത്തേക്ക് വന്നത്. ഇയാളും ചാഡ് റീഡുമായി വാഗ്വാദത്തിലേര്‍പ്പെടുകയും കുട്ടികളെ വിട്ടു തരില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ചാഡ് റീഡ് കൈലുമായി ഏറ്റുമുട്ടുകയും ഈ സമയം കൈല്‍ അകത്ത് നിന്ന് തോക്കെടുത്തുകൊണ്ട് വരികയുമായിരുന്നു.

publive-image

തോക്കെടുത്തതിനു ശേഷവും ഇരുവരും തമ്മില്‍ വാഗ്വാദവും ഏറ്റുമുട്ടലും തുടര്‍ന്നു. ഇതിനു പിന്നാലെ കൈല്‍ റീഡിനെ വെടിവെക്കുകയായിരുന്നു. റീഡിന്റെ ഇപ്പോഴത്തെ ഭാര്യയായ ജെന്നിഫര്‍ ഇതിന്റെ വീഡിയോ ഫൂട്ടേജ് പുറത്ത് വിട്ടിട്ടുണ്ട്. മാത്രമല്ല, കൈലും ക്രിസ്റ്റീനയും ഉടടന്‍ വിവാഹിതരാകുമെന്ന് വിവരമുള്ളതിനാല്‍ റീഡിന്റെ കുട്ടികളെ രണ്ടാനമ്മയായ തന്നെ ഏല്‍പ്പിക്കണമെന്നും റീഡിന്റെ ഭാര്യ ആവശ്യപ്പെട്ടു.

കുട്ടികളുടെ പിതാവിനെ കൊലപ്പെടുത്തിയ വ്യക്തിക്കൊപ്പം അവര്‍ ഇനി ജീവിക്കുന്നത് അവരുടെ ജീവന് ഭീഷണിയായിരിക്കുമെന്നും അതിനാല്‍ കുട്ടികളെ തന്നെ ഏല്‍പ്പിക്കണമെന്നും ജെന്നിഫര്‍ ആവശ്യപ്പെട്ടു.

അതേസമയം കൈല്‍ കാരത്ത് സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും കൈലിന്റെ അഡ്വക്കേറ്റ് വിശദീകരണം നല്‍കി. ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് തോക്കുപയോഗിക്കാന്‍ എല്ലാ ടെക്‌സാസുകാര്‍ക്കും അവകാശമുണ്ടെന്നും അത് മാത്രമാണ് കൈലും ചെയ്തതെന്നും അബിഭാഷകന്‍ വാദിച്ചു.

Advertisment