Advertisment

പെരുകുന്ന മോഷണത്തെ തടയാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ടെക് സ്‌റ്റോര്‍ പ്രതിമാസം സെക്യൂരിറ്റിയ്ക്കായി ചെലവഴിക്കുന്നത് മുപ്പതിനായിരം ഡോളര്‍; ഇത് ബില്‍ഡിംഗിന്റെ വാടകയെക്കാള്‍ അധികമാണെന്ന് എംഡി

New Update

publive-image

Advertisment

മോഷണം തടയുന്നതിന് ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ച സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു ടെക് സ്റ്റോര്‍ ഓരോ മാസവും ചെലവഴിക്കുന്നത് മുപ്പതിനായിരം ഡോളര്‍. ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രോണിക്സ് ശൃംഖലയായ ബി8റ്റാ തുടര്‍ച്ചയായ കവര്‍ച്ചാ ശ്രമങ്ങളെത്തുടര്‍ന്ന് മാന്‍ഹട്ടനിലെ ഹഡ്സണ്‍ യാര്‍ഡിലെ ഒരു ബ്രാഞ്ച് ഇതിനകം പൂട്ടിക്കഴിഞ്ഞു.

ഫെബ്രുവരിയില്‍ കവര്‍ച്ചക്കാര്‍ അതിക്രമിച്ചു കയറി രണ്ട് ഹൈ-എന്‍ഡ് ലാപ്ടോപ്പുകള്‍ മോഷ്ടിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ബ്രാഞ്ചും അടച്ചിട്ടിരിക്കുകയാണെന്ന് സിഇഒ വിഭു നോര്‍ബി സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളിനോട് പറഞ്ഞു. നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കുള്ള 30,000 ഡോളര്‍ കമ്പനിയിലെ അഞ്ച് ജീവനക്കാര്‍ക്ക് നല്‍കുന്ന തുകയെക്കാള്‍ കൂടുതലാണെന്നും കടയുടെ പ്രതിമാസ വാടകയേക്കാള്‍ കൂടുതലാണെന്നും വിഭു നോര്‍ബി പറഞ്ഞു.

publive-image

വന്‍ തുക മുടക്കി സായുധരായ സെക്യൂരിറ്റി ഗാര്‍ഡുകളെ നിര്‍ത്തിയാണ് ഇപ്പോള്‍ ഷോപ്പുകള്‍ ഓപ്പണ്‍ ചെയ്യുന്നത്. എന്നാല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് കവര്‍ച്ചാ ശ്രമം തടയാന്‍ എത്രത്തോളം തടയാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടിതരായി എത്തിയാണ് അക്രമികള്‍ കവര്‍ച്ച നടത്തുന്നത്. സാന്‍ ഫ്രാന്‍സിന്റെ ഹെയ്സ് വാലിയിലെ ബ്രാഞ്ച് തുറന്നു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും നോര്‍ബി പറഞ്ഞു.

സാധാരണ ഗതിയില്‍, കവര്‍ച്ചാശ്രമങ്ങളെത്തുടര്‍ന്ന് ഞങ്ങള്‍ ഈ സ്റ്റോര്‍ പൂട്ടുമായിരുന്നു, എന്നാല്‍ ഇത് ഞങ്ങളടെ ഹോം സ്‌റ്റോറാണ്. അതിനാല്‍ ഇവിടെ തുറന്നു പര്വര്‍ത്തിക്കാന്‍ തന്നെ ഞങ്ങളാഗ്രഹിക്കുന്നുവെന്നും നോര്‍ബി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഘടിത കവര്‍ച്ചകള്‍ ഏറ്റവും കൂടുതല്‍ നടന്നത് ലോസ് ഏഞ്ചല്‍സിലാണ്. രണ്ടാമതായി കൂടുതല്‍ കവര്‍ച്ചകള്‍ നടന്നത് സാന്‍ഫ്രാന്‍സിസ്‌കോയിലാണ്.

Advertisment